വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാളയോട്ടത്തില്‍ വീണ്ടും റെക്കോര്‍ഡ്; ഇന്ത്യന്‍ ബോള്‍ട്ടിനെ മറികടന്ന് നിഷാന്ത് ഷെട്ടി

Fast & Furious 9 Signs up Nishant and Srinivas | Oneindia Malayalam

ബെംഗലുരു: കാളയോട്ടക്കാരുടെ വേഗപ്പോരില്‍ വീണ്ടും റെക്കോര്‍ഡ്. ' ഇന്ത്യന്‍ ബോള്‍ട്ട്' എന്ന് അറിയപ്പെടുന്ന ശ്രീനിവാസ ഗൗഡ കമ്പളയോട്ടത്തില്‍ പുതിയ റെക്കോര്‍ഡിട്ട് ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരു താരം റെക്കോര്‍ഡ് മറികടന്നു. കര്‍ണാടകയിലെ ഉഡുപ്പിക്ക് സമീപമുള്ള ബജഗോലി സ്വദേശിയായ നിഷാന്ത് ഷെട്ടിയാണ് പുതിയ താരം. ഞായറാഴ്ച നടന്ന കമ്പള ഓട്ട മത്സരത്തില്‍ നൂറുമീറ്റര്‍ ദൂരം 9.51 സെക്കന്റിനുള്ളില്‍ നിശാന്ത് മറികടന്നു.

നിഷാന്ത് ഷെട്ടി 143 മീറ്റര്‍ 13.68 സെക്കന്റിലാണ് ഓടിയെത്തിയത്. നേരത്തെ 9.55 സെക്കന്റിലാണ് ശ്രീനിവാസ ഗൗഡ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. സൂര്യ ചന്ദ്ര ജോഡുകരെ കമ്പള മത്സരത്തിലാണ് നിഷാന്തിന്റെ നേട്ടം. ഉസൈന്‍ ബോള്‍ട്ടിന്റെ ട്രാക്കിലെ റെക്കോര്‍ഡ് തകര്‍ത്തെന്ന് അവകാശപ്പെടുന്ന ശ്രീനിവാസ ഗൗഡ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഗൗഡയ്ക്ക് കര്‍ണാടക മുഖ്യമന്ത്രി മൂന്ന് ലക്ഷം രൂപ നല്‍കി അഭിനന്ദിക്കുകയും ചെയ്തു.

ISL: പ്ലേ ഓഫ് ഫോട്ടോ ഫിനിഷിലേക്ക്, മൂന്ന് ടീമുകള്‍, ഒരു സ്ഥാനംISL: പ്ലേ ഓഫ് ഫോട്ടോ ഫിനിഷിലേക്ക്, മൂന്ന് ടീമുകള്‍, ഒരു സ്ഥാനം

nishanthshettykarnatakakambalarunner

ഇദ്ദേഹത്തെ സായ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ക്ഷണിച്ചിരുന്നു. എന്നാല്‍ ക്ഷണം ശ്രീനിവാസ് ഗൗഡ നിരസിച്ചു. ട്രാക്കില്‍ ഈ വേഗത കിട്ടില്ലെന്നാണ് ഗൗഡയുടെ പ്രതികരണം. തങ്ങള്‍ക്ക് അതിവേഗം കിട്ടുന്നത് ചളിനിറഞ്ഞ പാടമായതിനാലാണെന്നും കാളകളും വേഗതയ്ക്ക് പ്രധാന കാരണക്കാരാണെന്നും ഗൗഡ വിശദീകരിച്ചു. കാളയോട്ടത്തില്‍ ഇതുവരെ 29 കിരീടങ്ങള്‍ നേടിയ ആള്‍കൂടിയാണ് ശ്രീനിവാസ. സ്‌കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തിയ ശ്രീനിവാസ പിന്നീട് കെട്ടിടനിര്‍മാണ മേഖലയില്‍ തൊഴിലാളിയായി.

Story first published: Tuesday, February 18, 2020, 14:42 [IST]
Other articles published on Feb 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X