നാഷണല്‍ സ്‌പോര്‍ട്‌സ് എഡ്യുക്കേഷന്‍ ബോര്‍ഡ് ഇനി ഖേലോ ഇന്ത്യയ്ക്ക് കീഴില്‍
ദില്ലി: കായിക മേഖലയുടെ കുതിപ്പ് ലക്ഷ്യമിട്ട് പുതിയ പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച മന്ത്രി ഖേലോ ഇന്ത്യയെ കായിക കുതിപ്പിനുള്ള കേന്ദ്രമാക്കാനുള്ള നടപടികളാണ് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി നാഷണല്‍ സ്‌പോര്‍ട്‌സ് എഡ്യുക്കേഷന്‍ ബോര്‍ഡ്(എന്‍എസ്ഇബി) ഖേലോ ഇന്ത്യയ്ക്ക് കീഴിലാക്കും.
കായിക മേഖലയുടെ പുരോഗതിക്കുവേണ്ടിയാണ് പുതിയ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. ഖേലോ ഇന്ത്യയെ കൂടുതല്‍ വിപുലമാക്കാനും കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ട്. ഇതിനായി ആവശ്യമായ ധനസഹായം ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. 2017ല്‍ കൊണ്ടുവന്ന ഖേലോ ഇന്ത്യ ഇതിനകം തന്നെ ദേശീയതലത്തില്‍ യുവകായിക താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതിന് തുടക്കമിട്ടിട്ടുണ്ട്.

ഖേലോ ഇന്ത്യയുടെ കീഴില്‍ നടന്ന ദേശീയ കായിക മീറ്റ് ഏറെ ശ്രദ്ധക്കപ്പെട്ടിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയാണ് ഖേലോ ഇന്ത്യ ലക്ഷ്യമിടുന്നത്. ഒപ്പം കായിക മേഖലയില്‍ കഴിവ് തെളിയിക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരും. തെരഞ്ഞെടുക്കപ്പെടുന്ന ആയിരം കായികതാരങ്ങള്‍ക്ക് വര്‍ഷം അഞ്ചുലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് ഇതിലൂടെ നല്‍കാനും സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications