വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മേരി കോമിനുവേണ്ടി മറ്റൊരു താരത്തെ തഴഞ്ഞോ?; ഏറ്റുമുട്ടാന്‍ അവസരമൊരുക്കണമെന്ന് സറീന്‍

ദില്ലി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ എട്ടാം മെഡലുമായി റെക്കോര്‍ഡിട്ടതിന് പിന്നാലെ മേരി കോമിന്റെ മികവിനെ ചോദ്യം ചെയ്ത് മറ്റൊരു ഇന്ത്യന്‍ താരം രംഗത്തെത്തി. മുന്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ നിഖത് സറീന്‍ ആണ് മേരി കോമിന് വേണ്ടി തന്നെ തഴയുകയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റേയും മേരിയുടേയും മികവ് തെളിയിക്കാന്‍ ട്രയല്‍ മത്സരം സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കായികമന്ത്രി കിരണ്‍ റിജുജുവിന് സറീന്‍ കത്തയക്കുകയും ചെയ്തു.

ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരി കോം ഇത്തവണ 51 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ചെങ്കിലും സെമിയില്‍ പരാജയപ്പെട്ടിരുന്നു. മേരി കോമിനെ തന്നെ അടുത്തവര്‍ഷം ടോക്യോവില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിലും പങ്കെടുപ്പിക്കാനാണ് ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയോ സ്വര്‍ണമോ നേടുന്നവര്‍ക്ക് മാത്രമേ നേരിട്ട് അനുമതിയുള്ളൂ എന്നിരിക്കെയാണ് മേരിക്കുവേണ്ടി ഫെഡറേഷന്‍ നിയമാവലി തിരുത്തുന്നതെന്നും സറീന്‍ ആരോപിച്ചു.

കാറ്റലോണിയന്‍ പ്രക്ഷോഭം; എല്‍ ക്ലാസിക്കോയുടെ തീയ്യതി മാറ്റിയേക്കുംകാറ്റലോണിയന്‍ പ്രക്ഷോഭം; എല്‍ ക്ലാസിക്കോയുടെ തീയ്യതി മാറ്റിയേക്കും

marykomandnikhatzareen

മേരി കോമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് വളര്‍ന്ന താരമാണ് താനെന്ന് സറീന്‍ പറഞ്ഞു. എല്ലാ കായിക മേഖലയിലും സുതാര്യമായ രീതിയില്‍ അവസരം ഒരുക്കണം. ഒളിമ്പിക്‌സ് സ്വര്‍ണം നേടിയാല്‍ പോലും പിന്നീട് രാജ്യത്തെ പ്രതിനിധീകരിക്കാന്‍ യോഗ്യതാ മത്സരം കളിക്കണം. ഇതാണ് താനും ആവശ്യപ്പെടുന്നത്. ഒരു അവസരത്തിനായാണ് താന്‍ ചോദിക്കുന്നത്. അത് ഓരോ കായിക താരത്തിന്റെയും അവകാശം കൂടിയാണ്. ഒരു അവസരം ലഭിച്ച് തോല്‍ക്കുകയാണെങ്കില്‍ തനിക്ക് അവസരം ലഭിച്ചു എന്ന ആശ്വാസമെങ്കിലും ഉണ്ടാകുമെന്നും അവര്‍ മന്ത്രിക്ക് അയച്ച എഴുത്തില്‍ പറയുന്നുണ്ട്.

Story first published: Friday, October 18, 2019, 10:55 [IST]
Other articles published on Oct 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X