For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് താരം നിക്കോളാസ് പുരാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

കിങ്‌സ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാനും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരവുമായ നിക്കോളാസ് പുരാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ബാല്യകാല്യ സുഹൃത്തും കാമുകിയുമായ അല്യസ മിഗ്യൂലിനെയാണ് പുരാന്‍ വിവാഹം ചെയ്യുന്നത്. അല്യസയെ വിവാഹ നിശ്ചയ മോതിരം അണിയിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പുരാന്‍ പങ്കുവെച്ചിട്ടുണ്ട്. 'വലിയ അനുഗ്രഹത്തോടെ ദൈവം ഞങ്ങളെ അനുഗ്രഹിച്ചിരിക്കുകയാണ്. കത്രീന മിഗ്യുയലുമായി വിവാഹ നിശ്ചയം കഴിഞ്ഞുവെന്നത് ഞാന്‍ സന്തോഷത്തോടെ അറിയിക്കുകയാണ്. ലവ് യു മിഗ്‌സ്' എന്നാണ് ചിത്രത്തോടൊപ്പം കുറിപ്പായി പുരാന്‍ കുറിച്ചത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ ക്രിക്കറ്റിനകത്തും പുറത്തുമുള്ള നിരവധി ആളുകളാണ് പുരാന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.

കിങ്‌സ് ഇലവന്‍ പഞ്ചാബിലെ പുരാന്റെ സഹതാരങ്ങളായിരുന്ന മന്ദീപ് സിങും അര്‍ഷ ദീപ് സിങും 'നിക്കി പാജിക്ക് അഭിനന്ദനങ്ങള്‍' എന്ന് ആശംസ നേര്‍ന്നു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ പരിമിത ഓവര്‍ നായകന്‍ കീറോണ്‍ പൊള്ളാര്‍ഡും ടെസ്റ്റ് നായകന്‍ ജേസണ്‍ ഹോള്‍ഡറും പുരാന് ആശംസ അറിയിച്ചു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റില്‍ സമീപകാലത്തായി ഏറ്റവും ശ്രദ്ധ നേടിയ താരങ്ങളിലൊരാളാണ് പുരാന്‍. 25കാരനായ താരം വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി 25 ഏകദിനത്തില്‍ നിന്ന് 49.05 ശരാശരിയില്‍ 932 റണ്‍സും 21 ടി20യില്‍ നിന്ന് 23.53 ശരാശരിയില്‍ 353 റണ്‍സും നേടിയിട്ടുണ്ട്. മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരമാണ് പുരാന്‍. 21 ഐപിഎല്ലില്‍ നിന്നായി 521 റണ്‍സും പുരാന്റെ പേരിലുണ്ട്.

nicholaspooran

വിവിധ ടി20 ലീഗുകളിലെ സജീവ താരമായ പുരാന്‍ ഇത്തവണ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഭാഗമായിരുന്നു.14 മത്സരത്തില്‍ നിന്ന് 353 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. പഞ്ചാബ് നിരയിലെ മൂന്നാമത്തെ ടോപ് സ്‌കോററായിരുന്നു പുരാന്‍. ഐപിഎല്ലില്‍ പുരാനൊപ്പം അല്യസയും ഉണ്ടായിരുന്നു. ഇത്തവണത്തെ ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനം കൊണ്ടും പുരാന്‍ ശ്രദ്ധ നേടി. സിക്‌സ് എന്നുറപ്പിച്ച പന്ത് സിക്‌സാകാതെ ഡൈവ് അടിച്ച് തടഞ്ഞ പുരാന്റെ മികവ് വലിയ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. നേരത്തെ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു പുരാന്‍. അടുത്ത സീസണില്‍ മെഗാ താരലേലം നടന്നില്ലെങ്കില്‍ പുരാന്‍ പഞ്ചാബില്‍ത്തന്നെ തുടര്‍ന്നേക്കും. നിലവില്‍ ന്യൂസീലന്‍ഡിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ഭാഗമാണ് പുരാന്‍. ബിഗ്ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനുവേണ്ടിയും പുരാന്‍ കളിക്കുന്നുണ്ട്.

Story first published: Wednesday, November 18, 2020, 8:34 [IST]
Other articles published on Nov 18, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+