വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാമ്പ്യന്‍സ് ലീഗിലെ നെയ്മറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി വെട്ടിക്കുറച്ചു

പാരിസ്: ചാമ്പ്യന്‍സ് ലീഗിന്റെ ആവേശപ്പോരാട്ടങ്ങളുമായി പുതിയ സീസണിന് തുടക്കമായതിന് പിന്നാലെ പിഎസ്ജിക്കും നെയ്മറിനും സന്തോഷ വാര്‍ത്ത.നെയ്മറിന് ചാമ്പ്യന്‍സ് ലീഗില്‍ ഏര്‍പ്പെടുത്തിയ മൂന്ന് മത്സര വിലക്ക് രണ്ട് മത്സരമായി യുവേഫ വെട്ടിക്കുറച്ചു.അവസാന സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരേ തോറ്റ് പിഎസ്ജി പുറത്തുപോയപ്പോള്‍ യുവേഫയ്‌ക്കെതിരേയും റഫറിയ്‌ക്കെതിരെയും സാമൂഹ്യ മാധ്യമത്തിലൂടെ മോശമായി പ്രതികരിച്ചതിനാണ് നെയ്മറിന് വിലക്കേര്‍പ്പെടുത്തിയത്.

വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് പിഎസ്ജി യുവേഫയ്ക്ക് അപ്പീല്‍ നല്‍കിയെങ്കിലും ഇത് തള്ളിപ്പോയി. പിന്നീട് കോര്‍ട്ട് ഓഉ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സിന് (സിഎഎസ്) പിഎസ്ജി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വിലക്ക് രണ്ടായി കുറച്ചത്. മാച്ച് റഫറിയെ അപമാനിക്കുന്ന നടപടിയായിരുന്നു നെയ്മറിന്റേതെന്ന യുവേഫയുടെ വാദം ശരിവെച്ചതിനാലാണ് പൂര്‍ണമായും വിലക്ക് നീക്കാതിരുന്നത്.സംഭവം നടക്കുമ്പോള്‍ പരിക്കേറ്റ നെയ്മര്‍ വിശ്രമത്തിലായിരുന്നു.

ഗില്ലിനും കരുണിനും അര്‍ധ സെഞ്ച്വറി; ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ ഇന്ത്യക്ക് മികച്ച തുടക്കംഗില്ലിനും കരുണിനും അര്‍ധ സെഞ്ച്വറി; ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ ഇന്ത്യക്ക് മികച്ച തുടക്കം

neymar

ഈ സീസണില്‍ നെയ്മറിന്റ കൂടുമാറ്റ അഭ്യൂഹം ശക്തമായിരുന്നെങ്കിലും പിഎസ്ജിയില്‍ തുടരാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. സീസണിലെ ആദ്യ മത്സരങ്ങളില്‍ നെയ്മറിനെ പുറത്തിരുത്തിയ പിഎസ്ജി പരിശീലകന്‍ മൂന്നാം മത്സരത്തിലാണ് താരത്തിന് അവസരം നല്‍കിയത്. നെയ്മറിന്റെ വരവിനെ ആരാധകര്‍ കൂകി സ്വീകരിച്ചെങ്കിലും ബൈസിക്കിള്‍ കിക്കിലൂടെ പന്ത് വലയിലാക്കി നെയ്മര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

Story first published: Wednesday, September 18, 2019, 9:04 [IST]
Other articles published on Sep 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X