പാരിസ്: ബലാല്‍സംഗ ആരോപണം നിലനില്‍ക്കെ, കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ സൂപ്പര്‍താരം നെയ്മര്‍ കളിക്കുമെന്ന് ബ്രസീലിയന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് റൊജെറിയോ കപോക്ലോ അറിയിച്ചു. നെയ്മര്‍ കളിക്കാതിരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് പാരിസില്‍ നടക്കുന്ന ഫിഫ കോണ്‍ഗ്രസിനിടെ കബോക്ലോ പറഞ്ഞു.
കിങ്സ് കപ്പില്‍ ഇന്ത്യക്ക് തോല്‍വി: ഇഗോര്‍ സ്റ്റിമാക്കിന്റെ തുടക്കം പാളി
പാരിസിലെ ഹോട്ടലില്‍ വെച്ച് നെയ്മര്‍ ബലാല്‍സംഗം ചെയ്തെന്ന് ആരോപിച്ച് ബ്രിസീലിയന്‍ യുവതി സാവോ പോളോ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ 27കാരനായ നെയ്മര്‍ ആരോപണം നിഷേധിച്ചിരുന്നു. ജൂണ്‍ 14 മുതല്‍ 17 വരെ നടക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള ബ്രീസില് ടീമിനൊപ്പം പരിശീലനത്തിലാണ് നെയ്മര്‍ ഇപ്പോള്‍. ലോതകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളിലൊരാളാണ് നെയ്മര്‍. ബ്രസീലിനെ സംബന്ധിച്ച് നെയ്മര്‍ എത്രത്തോളം പ്രധാനമാണെന്ന് എല്ലാവര്ക്കും അറിയാമെന്നും കബോക്ലോ പറഞ്ഞു.
ബലാല്‍സംഗം ചെയ്തെന്ന ആരോപണം നിഷേധിച്ചുകൊണ്ട് കഴിഞ്ഞദിവസം നെയ്മര്‍ ഏഴ് മിനിറ്റുള്ള് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. സ്ത്രീയുടെ വാട്സാപ്പ് സന്ദേശങ്ങളും അര്‍ധനഗ്ന ചിത്രങ്ങളും ഉള്‍പ്പെട്ടതായിരുന്നു വീഡിയോ. സ്ത്രീയുടെ ചിത്രങ്ങളും സന്ദശേങ്ങളും പരസ്യപ്പെടുത്തിയതിനെതിരെ റിയോ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം, സ്ത്രീ നിലപാട് മാറ്റിയതിനാല്‍ സ്ത്രീയെ പ്രതിനിധീകരിച്ചിരുന്ന സാവോ പോളോയിലെ കമ്പനി കേസ് ഉപേക്ഷിച്ചതായി ഗ്ലോബോ ടി.വി. റിപ്പോര്‍ട്ട് ചെയ്തിരുന്നു.