വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിഎസ്ജിക്ക് തന്നെ കളിപ്പിക്കാന്‍ ഭയമാണെന്ന് നെയ്മര്‍

പാരിസ്: പരിക്ക് വേട്ടയാടുന്നതിനിടെ പിഎസ്ജി ടീം മാനേജ്‌മെന്റിനെതിരെ സൂപ്പര്‍താരം നെയ്മര്‍. തന്നെ കളിപ്പിക്കാന്‍ പിസിജി വല്ലാതെ ഭയക്കുന്നുവെന്നും എന്നാല്‍ തനിക്ക് കളിക്കണമെന്നും താരം പറഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ ബൊറൂസിയ ഡോട്ട്മുണ്ടിനെതിരെ താരം കളിക്കുന്ന കാര്യം സംശയമായിരുന്നു. എന്നാല്‍, ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച നെയ്മര്‍ ഒരു ഗോളടിക്കുകയും ചെയ്തു.

മത്സരശേഷമാണ് തന്നെ ബെഞ്ചിലിരുത്തുന്നതിനെതിരെ നെയ്മര്‍ പ്രതികരിച്ചത്. കഴിഞ്ഞ മൂന്ന് ലീഗ് മത്സരങ്ങളിലും പരിക്കിനെ തുടര്‍ന്ന് നെയ്മറിനെ കളിപ്പിച്ചിരുന്നില്ല. എന്നാല്‍, പുറത്തിരുത്താന്‍ മാത്രം പരിക്ക് തനിക്കില്ലെന്നാണ് നെയ്മറുടെ പ്രതികരണം. കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കേണ്ടെന്നത് തന്റെ തീരുമാനമല്ല. തനിക്ക് കളിക്കണമമായിരുന്നു. ക്ലബ്ബ് തന്നെ കുറിച്ച് കൂടുതലായി ആശങ്കപ്പെടുന്നെന്നും താരം പറഞ്ഞു.

ഏഷ്യന്‍ ഗുസ്തി; ഇന്ത്യയുടെ സുനില്‍ കുമാറിന് സ്വര്‍ണം, 27 വര്‍ഷത്തിനുശേഷംഏഷ്യന്‍ ഗുസ്തി; ഇന്ത്യയുടെ സുനില്‍ കുമാറിന് സ്വര്‍ണം, 27 വര്‍ഷത്തിനുശേഷം

neymar

ഒക്ടബോറില്‍ പേശിവലിവിനെ തുടര്‍ന്ന് നെയ്മര്‍ക്ക് ആറ് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പരിക്കേറ്റത്. നെയ്മര്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിച്ചിട്ടും ഡോട്ട്മുണ്ടിനെതിരെ ടീം 2-1ന് തോറ്റു. രണ്ടാം പാദത്തില്‍ സ്വന്തം മൈതാനത്ത് കടംവീട്ടാമെന്ന പ്രതീക്ഷയിലാണ് ഫ്രഞ്ച് ചാമ്പ്യന്മാര്‍. പന്ത് കൈവശം വെക്കുന്നുണ്ടെങ്കിലും കൂടുതല്‍ ഗോളാക്രമണങ്ങള്‍ നടത്താനായില്ലെന്ന് നെയ്മര്‍ പറഞ്ഞു. പന്ത് നഷ്ടപ്പെടുമ്പോഴെല്ലാം എതിരാളികള്‍ പ്രത്യാക്രമണം നടത്തി. ഗോളിടിച്ച ഡോട്ട്മുണ്ട് താരം ഹാളണ്ട് കളിയില്‍ കൂടുതല്‍ ഇടപെട്ടില്ലെങ്കിലും ലഭിച്ച അവസരങ്ങള്‍ ഗോളാക്കിമാറ്റാന്‍ താരത്തിന് കഴിഞ്ഞെന്നും നെയ്മര്‍ ചൂണ്ടിക്കാട്ടി.

Story first published: Wednesday, February 19, 2020, 18:34 [IST]
Other articles published on Feb 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X