പാരിസ്: ബ്രസീലിയന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ നെയ്മറെ ബാഴ്സലോണയിലേക്ക് തിരികെയെത്തിക്കാമെന്ന ബാഴ്സലോണയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. നെയ്മറെ വിട്ടുകിട്ടാന്‍ പി.എസ്.ജിയെ ബാഴ്സ സമീപിച്ചെങ്കിലും കൈമാറില്ലെന്ന നിലപാടിലാണ് പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലീഫ്. ഇക്കാര്യം ഫ്രഞ്ച് ഔട്ട്ലെറ്റായ ആര്.എം.സി സ്പോര്‍ട്ടാണ് റിപ്പോര്‍ട്ട് ചെയ്തത്. പി.എസ്.ജിയില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും താരത്തിന് ആരാധക പിന്തുണ കുറവാണ്. സഹതാരങ്ങളുമായി പലപ്പോഴും കൊമ്പുകോര്‍ത്ത നെയ്മര്‍ പല തവണ വിവാദം സൃഷ്ടിച്ചു.
സലാഹിനെ ചുംബിക്കാന്‍ ശ്രമിച്ച് വനിതാ റിപ്പോര്‍ട്ടര്‍; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
ഈ അടുത്ത് ആരാധകനെ ഇടിച്ചതിനും നെയ്മര്‍ നടപടി നേരിട്ടിരുന്നു. ബാഴ്സയിലേക്ക് തിരികെയെത്താന്‍ നെയ്മര്‍ക്ക്് ആഗ്രഹമുണ്ടെന്ന തരത്തില്‍ നേരത്തെ മുതല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പി.എസ്.ജിയുമായുള്ള കരാര്‍ താരത്തിന്റെ കൂടുമാറ്റത്തെ ചെറുക്കുന്നു. ഈ സീസണില്‍ സൂപ്പര്‍ കോപ്പയും ചാംപ്യന്‍സ് ലീഗും കൈവിട്ടു കളഞ്ഞതോടെയാണ് ബാഴ്സലോണയില്‍ അഴിച്ചുപണി നടത്താന്‍ മാനേജ്മെന്റ പദ്ധതിയിട്ടത്. നെയ്മറെ കേന്ദ്രീകരിച്ചായിരുന്നു ടീമിന്റെ പ്രധാന നീക്കമെങ്കിലും പി.എസ്.ജി താരത്തെ വിട്ട് നല്കാന് വിസമ്മതിച്ചത് ബാഴ്സയ്ക്ക് കടുത്ത തിരിച്ചടിയായി. നെയ്മറിനുവേണ്ടി ടീമിലെ പ്രമുഖ താരങ്ങളായ ഉസ്മന്‍ ഡെംബല്ല,ഇവാന് റാക്കിറ്റിച്ച്,ഉംറ്റിറ്റി എന്നിവരെ പുറത്താക്കാന്വരെ ബാഴ്സ തയ്യാറെടുത്തിരുന്നു.
കളമൊഴിയുമെന്ന് ലൂയിസ് സുവാരസ് മുന്നറിയിപ്പു നല്കിയതിനാല് മെസ്സിക്കൊപ്പം മികച്ച താരത്തെ മുന്നേറ്റത്തിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ബാഴ്സലോണ. നെയ്മറെ ടീമിലെത്തിക്കാനുള്ള സാധ്യത വിരളമായതിനാല്ത്തന്നെ ഫ്രഞ്ച് താരം അന്റോണിയോ ഗ്രിസ്മാനുമായി ബാഴ്സ വേഗത്തില്‍ കരാറിലെത്താനാണ് സാധ്യത. 2017ലാണ് ബാഴ്സലോണ വിട്ട് റെക്കോഡ് തുകയ്ക്ക് നെയ്മര്‍ പി.എസ്.ജിയിലേക്ക് ചേക്കേറിയത്.