Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇത്തവണ ബാഴ്‌സലോണയിലേക്കില്ല; നിലപാട് കുടുംബത്തെ അറിയിച്ച് നെയ്മര്‍

ബാഴ്‌സലോണ: ബ്രസീലിയന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ബാഴ്‌സലോണയിലേക്ക് മടങ്ങിപ്പോവില്ല. ഈ സീസണില്‍ക്കൂടി പിഎസ്ജിയില്‍ തുടരാനാണ് തീരുമാനെന്ന് നെയ്മര്‍ കുടുംബത്തോട് പറഞ്ഞതായി എല്‍ എക്യുപിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സീസണിന്റെ മുന്നോടിയായി നെയ്മറിനെ റാഞ്ചാന്‍ ബാഴ്‌സലോണ ശ്രമം നടത്തിയിരുന്നെങ്കിലും ഉയര്‍ന്ന പ്രതിഫലം കൈമാറ്റത്തിന് തടസമായി. നെയ്മറിനുവേണ്ടി പണവും രണ്ട് താരങ്ങളെയും ബാഴ്‌സ ഓഫര്‍ ചെയ്‌തെങ്കിലും പിഎസ്ജി നിരസിച്ചു.

ഒടുവില്‍ ഉസ്മാന്‍ ഡെംബല്ലെയെ വിട്ടുനല്‍കാമെന്ന വമ്പന്‍ ഓഫറും ബാഴ്‌സ മുന്നോട്ടുവെച്ചെങ്കിലും ഫ്രഞ്ച് ക്ലബ്ബ് കുലുങ്ങിയില്ല. അവസാനഘട്ട ശ്രമങ്ങളുമായി ബാഴ്‌സ മുന്നോട്ടുപോകവെ നെയ്മര്‍ ഈ സീസണില്‍ കൂടുമാറില്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകളുള്ളത്. ഈ സീസണില്‍ പിഎസ്ജിയുടെ പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചില്ലെങ്കിലും ക്ലബ്ബിനൊപ്പം നെയ്മര്‍ പരിശീലനം നടത്തുന്നുണ്ട്.അതിനാല്‍ത്തന്നെ ഈ സീസണിലും നെയ്മര്‍ ഫ്രഞ്ച് ക്ലബ്ബിന്റെ ഭാഗമായി തുടരാനാണ് സാധ്യത കൂടുതല്‍.

neymar

നേരത്തെ നെയ്മറിന്റെ കൂടുമാറ്റത്തെക്കുറിച്ച് പ്രതികരിക്കവെ നെയ്മര്‍ പിഎസ്ജിയില്‍ തുടരുമെന്ന നിലപാടാണ് അദ്ദേഹത്തിന്റെ പിതാവും സ്വീകരിച്ചത്. അടുത്ത മത്സരത്തില്‍ പിഎസ്ജി നിരയില്‍ നെയ്മറുണ്ടാകുമെന്നാണ് വിവരം. ആദ്യ മത്സരത്തിനിടെ സൂപ്പര്‍ താരങ്ങളായ എഡിന്‍സന്‍ കവാനിക്കും കെയ്‌ലിയന്‍ എംബാപ്പെയ്ക്കും പരിക്കേറ്റിരുന്നു. ഇക്കാരണത്താല്‍ തന്നെ നെയ്മറിനെ മാറ്റി നിര്‍ത്തിയാല്‍ പിഎസ്ജിക്കത് തിരിച്ചടിയാവും.

Story first published: Sunday, September 1, 2019, 18:07 [IST]
Other articles published on Sep 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+