പാരീസ്: പിഎസ്ജിയുടെ സൂപ്പര്‍താരം നെയ്മര്‍ക്ക് ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ മൂന്ന് കളികളില്‍ വിലക്ക്. റഫറിമാരെ അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് നെയ്മരെ വിലക്കാന്‍ തീരുമാനിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജി മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള മത്സരത്തില്‍ തോറ്റിരുന്നു. ഈ മത്സരത്തിനുശേഷം അമ്പയര്‍മാരുടെ നിലവാരമില്ലായ്മയെയും വാറിനെയും നെയ്മര്‍ വിമര്‍ശിച്ചത് നിയമലംഘനമായാണ് കണക്കാക്കുന്നത്.
ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പ്: സിന്ധുവും സൈനയും ക്വാര്‍ട്ടറില്‍ പുറത്ത്
യുണൈറ്റഡിനെതിരായ മത്സരത്തിന്റെ അവസാന മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളിനാണ് പിഎസ് ജി തോറ്റത്. പരിക്കുമൂലം മത്സരം കളിക്കാന്‍ കഴിയാതിരുന്ന നെയ്മര്‍ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ അധികൃതരുടെ തീരുമാനത്തെ വിമര്‍ശിച്ചു. ഫുട്ബോളിനെക്കുറിച്ച് എന്തെന്നറിയാത്തവരാണ് സ്ലോ മോഷന്‍ കണ്ട് തീരുമാനമെടുത്തതെന്നായിരുന്നു നെയ്മറുടെ പരിഹാസം.
യുണൈറ്റഡിനെതിരായ ആദ്യ മത്സരത്തില്‍ 2-0ത്തിന് ജയിച്ചശേഷമായിരുന്നു രണ്ടാം പാദത്തില്‍ പിഎസ്ജി അപ്രതീക്ഷിതമായ തോല്‍വി വഴങ്ങിയത്. അന്ന് കളികാണാന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്ന നെയ്മര്‍ പ്രതിഷേധിച്ചിരുന്നു. ഫ്രഞ്ച് ലീഗില്‍ കിരീടമണിഞ്ഞെങ്കിലും പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗിലെ കിരീടംമോഹം പൂവണിഞ്ഞില്ല. നെയ്മര്‍ക്ക് വിലക്ക് വന്നതോടെ വരാനിരിക്കുന്ന സീസണിലെ ആദ്യത്തെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങള്‍ താരത്തിന് കളിക്കാന്‍ കഴിയില്ല.