Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മര്‍ ഇക്കൊല്ലം കൂടി പിഎസ്ജിയില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്; ക്ലബ്ബിനൊപ്പം ചൈനയില്‍

പാരിസ്: ബാഴ്‌സലോണയിലേക്ക് നെയ്മര്‍ കൂടുമാറുന്നതായുള്ള അഭ്യൂഹം ശക്തമായി നിലനില്‍ക്കെ ഇക്കൊല്ലം കൂടി നെയ്മര്‍ പി.എസ്.ജിയില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്. ഈ സീസണില്‍ കൂടി ഫ്രഞ്ച് ക്ലബ്ബില്‍ തുടരാന്‍ നെയ്മര്‍ സമ്മതം അറിയിച്ചതായുള്ള വിവരം സ്പാനിഷ് ഔട്ട്‌ലെറ്റായ സ്‌പോര്‍ട്ടാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ പി.എസ്.ജിക്കൊപ്പം പരിശീലനത്തിലാണ് നെയ്മറുള്ളത്. ടീമിന്റെ പ്രീ സീസണ്‍ ക്യാംപില്‍ പങ്കെടുക്കുന്നതിനാല്‍ത്തന്നെ ഈ സീസണില്‍ പി.എസ്.ജിയില്‍ നെയ്മര്‍ തുടരാനാണ് സാധ്യത. നേരത്തെ നെയ്മറിന്റെ ബാഴ്‌സലോണയിലേക്കുള്ള കൂടുമാറ്റ അഭ്യൂഹം നെയ്മറിന്റെ പിതാവും തള്ളിക്കളഞ്ഞിരുന്നു.അത് വെറും അഭ്യൂഹം മാത്രമാണെന്നും നെയ്മര്‍ പി.എസ്.ജിയില്‍ തുടരുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

അതേ സമയം നെയ്മറിനെ തിരികെ എത്തിക്കാനുള്ള കഠിന ശ്രമത്തിലാണ് ബാഴ്‌സലോണ. ലൂയിസ് സുവാരസ് അതികം വൈകാതെ ക്ലബ്ബ് വിടുന്നതിനാല്‍ മികച്ച പകരക്കാരനെ കണ്ടെത്തേണ്ടത് ക്ലബ്ബിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് അന്റോണിയോ ഗ്രിസ്മാനെ ബാഴ്‌സ ടീമിലെത്തിച്ചെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരുമോയെന്ന് കണ്ടറിയണം. ലയണല്‍ മെസ്സിക്കും നെയ്മര്‍ മടങ്ങിയെത്തണമെന്നാണ് ആഗ്രഹം.

neymarandpsg

ഇതിനിടെ നെയ്മറിന്റെ കൈമാറ്റത്തുക പിഎസ്ജി വെട്ടിക്കുറച്ചിട്ടുണ്ട്.ഒരു ഘട്ടത്തില്‍ നെയ്മറിനായി 300 ദശലക്ഷം യൂറോ (ഏകദേശ 2302 കോടി) പിഎസ്ജി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇപ്പോഴത് 1380 കോടിയായി കുറച്ചിട്ടുണ്ട്. ക്ലബ്ബില്‍ തുടരാന്‍ താല്‍പ്പര്യമില്ലാത്തവരെ നിര്‍ബന്ധിച്ച് നിര്‍ത്തി്‌ല്ലെന്ന നിലപാടിലാണ് പിഎസ്ജി പ്രസിഡന്റുമുള്ളത്.നെയ്മറിനെ റയല്‍ മാഡ്രിഡിലേക്ക് കൊണ്ടുവരാന്‍ ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരേസിന് താല്‍പ്പര്യമുണ്ടെങ്കിലും താരങ്ങളുടെയും പരിശീലകന്‍ സിനദിന്‍ സിദാന്റെയും എതിര്‍പ്പ് ഇതിന് തടസം നില്‍ക്കുന്നു.

Story first published: Friday, August 2, 2019, 8:44 [IST]
Other articles published on Aug 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+