For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരിക്കേറ്റ നെയ്മര്‍ ലോകകപ്പിന് എത്തില്ലേ?; ആരോഗ്യസ്ഥിയെക്കുറിച്ച് ഡോക്ടര്‍

റിയോ ഡി ജനീറോ: റഷ്യയില്‍ ജൂണില്‍ ആരംഭിക്കാനിരിക്കുന്ന ഫിഫ ലോകകപ്പില്‍ കിരീടം നേടുമെന്ന് ഉറപ്പിക്കുന്ന ടീമുകളിലൊന്നാണ് ബ്രസീല്‍. വമ്പന്‍ അട്ടിമറികള്‍ നടന്നില്ലെങ്കില്‍ ബ്രസീല്‍ ഒരിക്കല്‍ക്കൂടി ലോകകപ്പില്‍ മുത്തമിടുമെന്ന് ഫുട്‌ബോള്‍ നിരീക്ഷകരും വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ പരിക്കില്‍നിന്നും മോചിതനായി സൂപ്പര്‍താരം നെയ്മര്‍ തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് ബ്രസീല്‍ ആരാധകര്‍.

ഇതിനിടെ നെയ്മറിന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തി താരത്തെ ചികിത്സയിക്കുന്ന ഡോക്ടര്‍ രംഗത്തെത്തി. നെയ്മര്‍ അതിവേഗം സുഖം പ്രാപിക്കുകയാണെന്നും ലോകകപ്പില്‍ കളിക്കുമെന്നുമാണ് ഡോ. റോഡ്രിഗോ ലാസ്മാര്‍ പറയുന്നത്. നെയ്മര്‍ രോഗമുക്തിക്കായി പരിശ്രമിക്കുകയാണ്. ലോകകപ്പിന് മുന്‍പുള്ള ട്രെയിനിങ്ങിലേക്ക് അദ്ദേഹത്തിന് മടങ്ങിവരാന്‍ കഴിയുമെന്നും ഡോക്ടര്‍ അറിയിച്ചു.

neymar

മാര്‍ച്ച് മൂന്നിനാണ് നെയ്മര്‍ കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായത്. താന്‍ മെയ് 17ന് കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന് ദിവസങ്ങള്‍ക്കുമുന്‍പ് നെയ്മര്‍ പറഞ്ഞിരുന്നു. എന്നാല്‍, പരിക്കുവിട്ടാലും നെയ്മര്‍ ശാരീരിക ക്ഷമത വീണ്ടെടുക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ മെയ് അവസാനം മാത്രമേ താരത്തിന് പരിശീലനം ആരംഭിക്കാന്‍ കഴിയുകയുള്ളൂ.

ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ താരമായ ബ്രസീലിയന്‍ കഴിഞ്ഞ ഫിബ്രുവരി 26നാണ് പരിക്കേറ്റ് പുറത്തായത്. ഇതോടെ ജൂണ്‍ 14ന് ആരംഭിക്കുന്ന ലോകകപ്പില്‍ നെയ്മര്‍ക്ക് കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് ആരാധകര്‍ക്ക് ആശങ്കയുണ്ടായി. ജൂണ്‍ 14 മുതല്‍ ജൂലൈ 15വരെയാണ് ലോകകപ്പ് മത്സരങ്ങള്‍. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീം ബ്രസീല്‍ തന്നെ.

Story first published: Sunday, April 29, 2018, 9:25 [IST]
Other articles published on Apr 29, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+