Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; അടുത്ത മത്സരത്തില്‍ നെയ്മറുണ്ടാകുമെന്ന് പിഎസ്ജി കോച്ച്

പാരിസ്: പിഎസ്ജിയുടെ അടുത്ത മത്സരത്തിനുള്ള ടീമില്‍ നെയ്മര്‍ ഉണ്ടാകുമെന്ന് പരിശീലകന്‍ തോമസ് ടച്ചല്‍.ഏറെ നാളുകളായുണ്ടായിരുന്ന അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമായിരിക്കുകയാണ്.അദ്ദേഹം പിഎസ്ജിയില്‍ തുടരാന്‍ തീരുമാനിച്ചതില്‍ സന്തോഷം.കൈമാറ്റ ജാലകത്തിന് ഷട്ടര്‍ വീണതോടെ നിലവില്‍ മറ്റ് അഭ്യൂഹങ്ങള്‍ക്ക് സ്ഥാനമില്ല.നെയ്മര്‍ അടുത്ത മത്സരത്തില്‍ കളിക്കും.കായിക ക്ഷമത നെയ്മര്‍ വീണ്ടെടുത്തിട്ടുണ്ടെന്നും ടച്ചല്‍ പറഞ്ഞു. എന്നാല്‍ പരിക്ക് ഭേദമാവാത്തതിനാല്‍ കെയ്‌ലിയന്‍ എംബാപ്പെയ്ക്കും എഡിന്‍സന്‍ കവാനിക്കും കൂടുതല്‍ വിശ്രമം അനിവാര്യമാണ്.

ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെതിരെ കളിക്കാന്‍ ഇരുവരും ടീമില്‍ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇത്തവണ മികച്ച ടീമാണ് പിഎസ്ജിക്കുള്ളത്.നെയ്മറിന്റെ മടങ്ങിവരവ് ടീമിന് കൂടുതല്‍ ഊര്‍ജം നല്‍കുമെന്നും ടച്ചല്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സീസണിന്റെ പകുതിയോടെയാണ് നെയ്മറിന് പരിക്കേറ്റത്. ലോകകപ്പിനിടെ പരിക്ക് ഗുരുതരമായതോടെ നീണ്ട നാളുകളായി നെയ്മര്‍ വിശ്രമത്തിലായിരുന്നു.

neymar

പ്രീ സീസണില്‍ നെയ്മര്‍ പിഎസ്ജിക്കൊപ്പം പരിശീലനം ആരംഭിച്ചിരുന്നെങ്കിലും കളിക്കാന്‍ ടച്ചല്‍ അവസരം നല്‍കിയിരുന്നില്ല. നെയ്മര്‍ ബാഴ്‌സലോണയിലേക്ക് കൂടുമാറുമോയെന്ന് വ്യക്തമായതിന് ശേഷം കളിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് ടച്ചല്‍ പറഞ്ഞിരുന്നത്. കവാനിയുടെയും എംബാപ്പെയുടെയും അഭാവം ടീമിന് തിരിച്ചടിയാവുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.ഈ സീസണിന്റെ തുടക്കത്തിലാണ് ഇരുവര്‍ക്കും പരിക്കേറ്റത്.

Story first published: Saturday, September 14, 2019, 17:35 [IST]
Other articles published on Sep 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+