വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെയ്മര്‍ നായകനല്ല, കളത്തില്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്ന് മുന്‍ ബ്രസീല്‍ താരം

റിയോ ഡി ജനെയ്‌റോ: നിലവിലെ ബ്രസീല്‍ ടീമിന്റെ നെടുന്തൂണാണ് നെയ്മര്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കുമൊപ്പം പ്രതിഭകൊണ്ട് ചേര്‍ത്ത് വെക്കുന്ന പേരാണ് നെയ്മര്‍. ബ്രസീലിന്റെ മുന്നേറ്റ നിരയിലെ ഉന്നം പിഴക്കാത്ത കപ്പിത്താന്‍.ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളില്‍ മുന്‍ നിരയിലുള്ള നെയ്മര്‍ അത്ര മികച്ച നായകനല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബ്രസീല്‍ പ്രതിരോധ നിര താരമായ റാഫേല്‍. നെയ്മറെ ഒരിക്കലും മികച്ച നായകനെന്ന് വിശേഷിപ്പിക്കാനാവില്ല, അദ്ദേഹം ഇനിയും ഏറെ പഠിക്കാനുണ്ട്.

കളത്തിലെ പെരുമാറ്റവും കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിലുമെല്ലാം ഇനിയും ഏറെ പാഠം ഉള്‍ക്കൊള്ളാനുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന കോപ്പാ അമേരിക്കയിലും 2022ലെ ലോകകപ്പിലും ബ്രസീലിനെ നയിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള താരം നെയ്മറാണ്. എന്നാല്‍ ഇതിന് മുമ്പായി അദ്ദേഹം തന്റെ സ്വഭാവത്തിലുള്‍പ്പെടെ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകണമെന്നും മൈതാനത്ത് നിന്ന് കാര്യങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും റാഫേല്‍ പറഞ്ഞു. ബ്രസീല്‍ ടീമും ഞങ്ങളും നെയ്മറെ ആവശ്യപ്പെടുന്നു. കളിക്കളത്തിന് പുറത്തെ ഒരുപാട് കാര്യങ്ങളില്‍ക്കൂടി അദ്ദേഹം മികച്ചവനാകേണ്ടതുണ്ട്. ഒരു ഫുട്‌ബോള്‍ താരമെന്ന നിലയില്‍ അത് പ്രധാനമാണ്. നായകനെന്ന ഭാരം അദ്ദേഹത്തിന് ഒഴിവാക്കി നല്‍കിയാല്‍ മികച്ച സ്‌ട്രൈക്കറെന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നെയ്മറിന് സാധിക്കും. അദ്ദേഹത്തിന് ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമാകാനും സാധിക്കും.

ടീമിന് വേണ്ടി സ്റ്റീവ് സ്മിത്ത് ബലിയാടായി, ആരോപണവുമായി ഫ്‌ളിന്റോഫ്ടീമിന് വേണ്ടി സ്റ്റീവ് സ്മിത്ത് ബലിയാടായി, ആരോപണവുമായി ഫ്‌ളിന്റോഫ്

neymar

ചെറുപ്പത്തില്‍ത്തന്നെ ഇതിഹാസ താരങ്ങളോടൊപ്പം ചേര്‍ത്തുവായിക്കപ്പെട്ട പേരാണ് നെയ്മറിന്റേത്. അത് കാത്ത് സൂക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിക്കണം. പല തരം കാര്യങ്ങളിലുടെ വളരെ തിരക്കാണ് നെയ്മര്‍. അദ്ദേഹം എപ്പോഴും ഫുട്‌ബോളിന് മുഖ്യ പ്രധാന്യം നല്‍കേണ്ടതുണ്ട്. ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ താല്‍പ്പര്യമില്ലാത്ത താരമാണ് നെയ്മര്‍.എന്നാല്‍ ഈ സ്വഭാവം മാറേണ്ടതുണ്ട്. നമ്മള്‍ മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്നത് വളര്‍ച്ചയുണ്ടാക്കില്ല. നല്ല കാര്യങ്ങള്‍ പറഞ്ഞ് തരുമ്പോള്‍ ഉള്‍ക്കൊള്ളാനുള്ള മനസുണ്ടാകണം. നെയ്മര്‍ സ്വയം മാറ്റത്തിന് വിധേയനായാല്‍ ബ്രസീലിന് ഏറെ കിരീടങ്ങള്‍ വരും വര്‍ഷങ്ങളില്‍ സ്വന്തമാക്കാന്‍ സാധിക്കും-റാഫേല്‍ കൂട്ടിച്ചേര്‍ത്തു.

പിഎസ്ജിക്കുവേണ്ടി കളിക്കുന്ന നെയ്മര്‍ തന്റെ മോശ സ്വഭാവംകൊണ്ട് ഏറെ പഴികേട്ടിട്ടുണ്ട്. ചെറിയ കാര്യങ്ങളില്‍പ്പോലും പ്രകോപിതനാകുന്ന നെയ്മര്‍ പലതവണ ആരാധകരുമായി പ്രശ്‌നമുണ്ടാക്കി വിവാദത്തിലായിട്ടുണ്ട്. ബാഴ്‌സലോണയില്‍ നിന്ന് റെക്കോഡ് തുകയ്ക്ക് പിഎസ്ജിയിലേത്തിയ നെയ്മറെ തിരിച്ച് ടീമിലെത്തിക്കാന്‍ ബാഴ്‌സ ശ്രമിച്ചെങ്കിലും കൈമാറ്റം നടന്നില്ല. റഷ്യന്‍ ലോകകപ്പിലുള്‍പ്പെടെ നിരന്തരമായി പരിക്ക് നെയ്മറെ വേട്ടയാടിയിരുന്നു. കാലിന് തുടര്‍ച്ചയായി ഫൗള്‍ നേരിടേണ്ടി വന്നതിനാല്‍ ഏറെ നാള്‍ വിശ്രമത്തിലായിരുന്നു നെയ്മര്‍. കൊറോണ കാരണം ഫുട്‌ബോള്‍ ലീഗുകള്‍ക്ക് ഷട്ടര്‍ വീണിരിക്കുകയാണ്. മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ നെയ്മറിന്റെ കൂടുമാറ്റം നടക്കുമെന്ന തരത്തിലുള്ള അഭ്യൂഹം ശക്തമാണ്.

Story first published: Friday, April 24, 2020, 11:05 [IST]
Other articles published on Apr 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X