നിയോണ്‍: ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന് ചാമ്പ്യന്‍സ് ലീഗിലെ മൂന്ന് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരെ നല്കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക കോടതി തള്ളി. താരത്തിന്റെ വിലക്കിനെതിരെ ഫ്രഞ്ച് ടീം പാരിസ് സെയ്ന്റ് ജെര്‍മെയ്നാണ് അപ്പീല്‍ നല്‍കിയത്.
മാര്‍ച്ചില്‍ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പരാജയപ്പെട്ടതിനുശേഷം നെയ്മര്‍ മാച്ച് ഒഫീഷ്യല്‍സിനെ അപമാനിച്ചുവെന്നാണ് പരാതി. അപ്പീല്‍ പാനല്‍ നെയ്മറിന്റെ വിലക്ക് ശരിവെച്ചതായി യുവേഫ അറിയിച്ചു.
ഫോക്സാം ഗ്രാന്‍പ്രിയില്‍ പിയു ചിത്രയ്ക്ക് സ്വര്‍ണം: കാഴ്ചവെച്ചത് സീസണിലെ മികച്ച പ്രകടനം
മത്സരത്തിനുശേഷം നെയ്മര്‍ വീഡിയോ റിവ്യൂ ഒഫീഷ്യല്സിനെക്കുറിച്ച് മോശമായ പരാമര്‍ശം നടത്തുകയായിരുന്നു. മത്സരത്തില്‍ മാഞ്ചസ്റ്ററിന് പെനാല്‍റ്റി കിക്ക് ലഭിച്ചത് വീഡിയോ റിവ്യൂവിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇതാണ് താരത്തെ പ്രകോപിപ്പിച്ചത്. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ 3-1നാണ് ജയിച്ചത്. അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങളില്‍ പകുതിയും നെയ്മറിന് നഷ്ടമാകും.