Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോല്‍വിയില്‍ സമനില തെറ്റി;കാണിയെ ഇടിച്ചു; നെയ്മര്‍ക്ക് പുതിയ കുരുക്ക്

പാരിസ്: ഫ്രഞ്ച് കപ്പില്‍ റെനീസിനോടേറ്റ തോല്‍വിക്ക് പിന്നാലെ കാണിയെ ഇടിച്ച പി.എസ്.ജി സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ വിവാദത്തില്‍. റണ്ണേഴ്‌സ് അപ്പിനുള്ള പുരസ്‌ക്കാര വിതരണത്തിന് ശേഷമായിരുന്നു നാടകീയ സംഭവങ്ങള്‍. ഫ്രഞ്ച് ലീഗ് കിരീടം ചൂടിയ പി.എസ്.ജിക്ക് അപ്രതീക്ഷിതമായാണ് ഫ്രഞ്ച് കപ്പില്‍ തോല്‍വി പിണഞ്ഞത്. ഇതിന്റെ സങ്കടം താരങ്ങള്‍ക്കുണ്ടായിരുന്നു. പരിക്കേറ്റ് ഏറെ നാളായി വിശ്രമത്തിലായിരുന്ന നെയ്മര്‍ കഴിഞ്ഞ ദിവസമാണ് ടീമിനൊപ്പം ചേര്‍ന്നത്. റെനീസിനെതിരേ മികച്ച പ്രകടനം പുറത്തെടുക്കാന്‍ നെയ്മറിന് സാധിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിക്കാത്തതിന്റെ നിരാശ നെയ്മറിന്റെ മുഖഭാവത്തില്‍ നിന്ന് വ്യക്തമായിരുന്നു.

മൈതാനത്ത് നിന്ന് ഡ്രസിങ് റൂമിലേക്ക് ഗ്യാലറിയിലൂടെ പി.എസ്.ജി താരങ്ങള്‍ നടന്നുപോകുമ്പോഴായിരുന്നു വിവാദ സംഭവം. നിരാശരായ താരങ്ങള്‍ക്ക് കൈ നല്‍കി ആരാധകന്‍ സാന്ത്വനിപ്പിക്കുന്നതിനിടെ ഒരു ആരാധകന്റെ കമന്റ് നെയ്മറെ ചൊടിപ്പിക്കുകയായിരുന്നു. കാണിയോട് ക്ഷുഭിതനായി സംസാരിച്ച നെയ്മര്‍ ഇടിക്കുകയും ചെയ്തു. നെയ്മറിന്റെ പ്രവര്‍ത്തി നിരവധി കാണികള്‍ വീഡിയോയില്‍ പകര്‍ത്തിയതോടെ സംഭവം സാമൂഹ്യ മാദ്ധ്യമങ്ങിലൂടെ വ്യാപകമായി പ്രചരിച്ചു. നേരത്തെയും സമാന സംഭവങ്ങളിലൂടെ ചീത്തപ്പേര് കേള്‍പ്പിച്ച നെയ്മര്‍ക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

neymar

ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റ് പി.എസ്.ജി പുറത്തായത് വാര്‍ സംവിധാനത്തിന്റെ പിഴവിലായിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനെതിരേ മോശമായ ഭാഷയില്‍ പോസ്റ്റിട്ട നെയ്മര്‍ക്ക് നിലവില്‍ മൂന്ന് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ വിലക്കുണ്ട്. അടുത്ത സീസണിലെ ആദ്യ മൂന്ന് ചാമ്പ്യന്‍സ് ലീഗ് മത്സരമാകും നെയ്മര്‍ക്ക് നഷ്ടമാവുക. കാണിയെ അടിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെ വന്നാല്‍ താരത്തിന് പണി കിട്ടുമെന്നുറപ്പ്.

ഫ്രഞ്ച് കപ്പില്‍ റെനീസിനോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് പി.എസ്.ജി പരാജയപ്പെട്ടത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും 2-2 സമനില പങ്കിട്ടതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. റെനീസിനുവേണ്ടി ആറ് താരങ്ങള്‍ ലക്ഷ്യം കണ്ടപ്പോള്‍ പി.എസ്.ജിയുടെ എന്‍കുന്‍കുവിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇതോടെ 6-5ന് ചരിത്ര ജയം റെനീസിനൊപ്പം.

Story first published: Sunday, April 28, 2019, 15:41 [IST]
Other articles published on Apr 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+