For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂസീലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസണിന്റെ കൊറോണ ടെസ്റ്റ് ഫലം പുറത്ത്

വെല്ലിങ്ടണ്‍: കൊറോണ വൈറസ് യൂറോപ്യന്‍ രാജ്യങ്ങളില്‍ അതിവേഗം വ്യാപിക്കുകയാണ്. കായിക മേഖലയിലെ എല്ലാ മത്സരങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടക്കമുള്ള പല പ്രമുഖ താരങ്ങളും കൊറോണ ബാധിതനാണോയെന്ന് നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസം രോഗ ലക്ഷം കാണപ്പെട്ടതിനെത്തുടര്‍ന്ന് നിരീക്ഷണം ഏര്‍പ്പെടുത്തിയ ന്യൂസീലന്‍ഡ് പേസ് ബൗളര്‍ ലോക്കി ഫെര്‍ഗൂസന്റെ കൊറോണ ടെസ്റ്റ് ഫലം പുറത്തുവന്നിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം തൊണ്ടവേദനയും ശാരീരിക ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഫെര്‍ഗൂസന് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ താരത്തിന് കൊറോണയില്ലെന്നാണ് ടെസ്റ്റ് ഫലം വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണും സംശയത്തെത്തുടര്‍ന്ന് ടെസ്റ്റ് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ടെസ്റ്റ് ഫലവും നെഗറ്റീവായിരുന്നു. കൊറോണ പടരുന്നതിനെത്തുടര്‍ന്ന് കായിക മേഖല നിശ്ചലമായിരിക്കുകയാണ്. ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയും റദ്ദാക്കിയിട്ടുണ്ട്.

കൊറോണയെത്തുടര്‍ന്ന് ഇത്തവണത്തെ ഐപിഎല്ലും അനിശ്ചിതത്വത്തിലാണ്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. എന്നാല്‍ഈ സമയത്തും മത്സരം നടത്താനാകുമോയെന്ന് ഇപ്പോഴും വ്യക്തമല്ല. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പടക്കം കൊറോണ ഭീഷണി നേരിടുന്നുണ്ട്. ഒളിംപിക്‌സ് മാറ്റിവെക്കുന്ന കാര്യവും പരിഗണനയിലാണ്. ഫുട്‌ബോള്‍ താരങ്ങളില്‍ കൊറോണ സ്ഥീരീകരിച്ചിട്ടുണ്ട്.

ആഴ്‌സണല്‍ പരിശീലകന്‍ ആര്‍ട്ടിട്ടയ്ക്കും ചെല്‍സി വിങ്ങര്‍ കാലും ഹഡ്‌സണ്‍ ഒഡോയിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആര്‍ട്ടിട്ടയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആഴ്‌സണല്‍ താരങ്ങള്‍ക്കെല്ലാം തന്നെ രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസംവരെ ആര്‍ട്ടിട്ടയ്ക്ക് കീഴില്‍ താരങ്ങള്‍ പരിശീലനം നടത്തിയിരുന്നു.

lockie-ferguson

മെസ്യൂട്ട് ഓസില്‍, അലക്‌സാണ്ടര്‍ ലാക്കസാറ്റെ, ഔബ്‌മെയാങ് തുടങ്ങിയ സൂപ്പര്‍ താരങ്ങളൊക്കെ ആഴ്‌സണലിന്റെ ഭാഗമാണ്. ചെല്‍സി യുവതാരത്തിന് രോഗം ബാധിച്ചതിനാല്‍ സഹതാരങ്ങള്‍ക്കും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ താരവും ക്ലബ്ബിനൊപ്പമുണ്ടായിരുന്നു. കൂടാതെ വനിതാ ഇംഗ്ലണ്ട് ടീമിന്റെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളും ഇതിനോടകം നിര്‍ത്തിവെച്ചിട്ടുണ്ട്.

ലാ ലിഗ സൂപ്പര്‍ ക്ലബ്ബ് റയല്‍ മാഡ്രിഡ് താരങ്ങളും സീരി എ ക്ലബ്ബ് യുവന്റസ് താരങ്ങളും നിരീക്ഷണത്തിലാണുള്ളത്. റയല്‍ മാഡ്രിഡിന്റെ ബാസ്‌ക്കറ്റ് ബോള്‍ താരത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരോടൊത്ത് പരിശീലനം നടത്തിയ റയല്‍ ഫുട്‌ബോള്‍ താരങ്ങളെയാണ് നിരീക്ഷിക്കുന്നത്. യുവന്റസ് താരത്തിനും കൊറോണ സ്ഥിരീകരിച്ചതോടെ പൗലോ ഡിബാലയ്ക്കും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും ഇത് നിഷേധിച്ച് താരം തന്നെ രംഗത്തെത്തിയിരുന്നു.

അതിവേഗം വൈറസ് വ്യാപിക്കുന്നതില്‍ ആളുകള്‍ കൂടുന്ന പരിപാടികളെല്ലാം ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. പല രാജ്യങ്ങളും ഇതിനോടകം ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Story first published: Monday, March 16, 2020, 15:22 [IST]
Other articles published on Mar 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+