Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസീലന്‍ഡ് ക്രിക്കറ്റ് ഏറ്റവും സുരക്ഷിതമായ കൈകളില്‍; വില്യംസണിനെ പ്രശംസിച്ച് കോലി

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണ്. സന്ദര്‍ശകരായെത്തി അഞ്ച് മത്സര പരമ്പരയിലെ അഞ്ചും ജയിച്ചാണ് ഇന്ത്യ അഭിമാനം വാനാളം ഉയര്‍ത്തിയത്. ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലി പുതിയ നാഴികക്കല്ല് പിന്നിട്ടപ്പോള്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന പരമ്പരയായിരുന്നു ഇത്. എന്നാല്‍ പരമ്പരക്ക് ശേഷം വില്യംസണിനെ പ്രശംസിച്ച് കോലി രംഗത്തെത്തിയിരിക്കുകയാണ്. ന്യൂസീലന്‍ഡ് ക്രിക്കറ്റ് ഏറ്റവും സുരക്ഷിതനായ വ്യക്തിയുടെ കൈകളിലാണെന്നാണ് കോലി പറഞ്ഞത്.

ഒരേ തരം ചിന്താഗതിയും ഒരേ തരം ആശയങ്ങളുമാണ് തനിക്കും വില്യംസണിനും ഉള്ളതെന്നും അദ്ദേഹം വലിയ നല്ല വ്യക്തിയാണെന്നും കോലി പറഞ്ഞു. ഈ മത്സര ഫലം നോക്കി വില്യംസണിന്റെ നായക മികവിനെ വിലയിരുത്തരുത്. ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ ജീവിതത്തെക്കുറിച്ചും ക്രിക്കറ്റിനെക്കുറിച്ചും പറഞ്ഞു. ന്യൂസീലന്‍ഡിന് എല്ലാവിധ ഭാഗ്യങ്ങളും ഉണ്ടാകട്ടേയെന്നും ശക്തമായി തിരിച്ചെത്താന്‍ സാധിക്കട്ടെയെന്നും കോലി ആശംസിച്ചു.

kanewilliamsonandkohli

ഇന്ത്യക്കെതിരായ അവസാന രണ്ട് ടി20കളിലും വില്യംസണ്‍ കളിച്ചിരുന്നില്ല.പരമ്പര വിജയിയെ നിര്‍ണ്ണയിച്ച മൂന്നാം മത്സരത്തില്‍ 95 റണ്‍സുമായി വില്യംസണ്‍ തിളങ്ങിയെങ്കിലും ടീമിനെ വിജയിപ്പിക്കാന്‍ സാധിച്ചില്ല. ഇനി ഏകദിന, ടെസ്റ്റ് പരമ്പര മുന്നിലുള്ളതിനാല്‍ തോല്‍വിക്ക് കണക്കുതീര്‍ക്കാനുള്ള അവസരം ന്യൂസീലന്‍ഡിന് മുന്നിലുണ്ട്. ഇംഗ്ലണ്ട് ഏകദിന ലോകകപ്പിലെ റണ്ണേഴ്‌സപ്പാണ് ന്യൂസീലന്‍ഡ്.

Story first published: Monday, February 3, 2020, 17:33 [IST]
Other articles published on Feb 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+