സ്വവര്‍ഗാനുരാഗിയെ വിവാഹം ചെയ്ത വനിതാ ക്രിക്കറ്റ് ക്യാപ്റ്റന് പ്രസവാവധി; ചരിത്രമെഴുതി ന്യൂസിലന്‍ഡ്
വെല്ലിങ്ടണ്‍: സ്വവര്‍ഗാനുരാഗിയെ വിവാഹം ചെയ്ത ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ആമി സാറ്റര്‍ത്‌വെയ്റ്റിന് പ്രസവാവധി അനുവദിച്ച് ന്യൂസിലന്‍ഡ് ക്രിക്കറ്റ്. അടുത്തിടെ ന്യൂസിലന്‍ഡ് ക്രിക്കറ്റ് വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രസവാവധി അനുവദിച്ചുകൊണ്ട് നിയമം പരിഷ്‌കരിച്ചിരുന്നു. ഇതോടെ ഈ ആനുകൂല്യം ലഭിക്കുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് ആമി.
സഹതാരമായ ലീ തഹുഹുമായി 2017ലാണ് ആമി വിവാഹിതയായത്. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ന്യൂസിലന്‍ഡ് ക്രിക്കറ്റുമായി കരാറിലുള്ള താരമാണ് ആമി. അതുകൊണ്ടുതന്നെ എല്ലാ ആനുകൂല്യവും ഉള്‍പ്പെടെയുള്ള പ്രസവാവധിയാണ് താരത്തിന് ലഭിക്കുക. അവധിവേളയിലെ ശമ്പളം കൂടാതെ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിയെത്താനും ആമിക്ക് തടസമൊന്നും ഉണ്ടാകില്ല.

പ്രസവാവധി എടുക്കുന്നതോടെ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ കളിക്കില്ല. എന്നാല്‍, 2021ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ മടങ്ങിയെത്താമെന്നാണ് കരുതുന്നതെന്ന് താരം പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ്. അടുത്തവര്‍ഷം ആദ്യം കുട്ടിയെ പ്രതീക്ഷിക്കുന്നു. കളിക്കളത്തിലേക്ക് ഉടന്‍ തിരികെയെത്തുമെന്നും ആമി വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications