വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വില്യംസണെ നായകസ്ഥാനത്ത് നിന്ന് മാറ്റാന്‍ ആലോചിച്ചോ? പ്രതികരിച്ച് കിവീസ് കോച്ച്

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ പ്രിയങ്കരനായ നായകനും ബാറ്റിങ് നട്ടെല്ലുമാണ് കെയ്ന്‍ വില്യംസണ്‍. തുടര്‍ച്ചയായി രണ്ട് ഏകദിന ലോകകപ്പുകളില്‍ ന്യൂസീലന്‍ഡിനെ ഫൈനലില്‍ കളിപ്പിച്ച വില്യംസണ്‍ ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ പേരു ചേര്‍ക്കപ്പെട്ട താരമാണ്. എന്നാല്‍ വില്യംസണെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ശ്രമിച്ചിരുന്നുവെന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി ഉയര്‍ന്നുവന്നിരുന്നു. ഇപ്പോഴിതാ പ്രതികരണവുമായി ന്യൂസീലന്‍ഡ് മുഖ്യ പരിശീലകന്‍ ഗാരി സ്റ്റെഡ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

അഭ്യൂഹങ്ങളൊന്നും ശരിയല്ലെന്നും അത്തരമൊരു നീക്കം നടന്നിട്ടില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര 3-0ന് തോറ്റ പിന്നാലെ ടെസ്റ്റ് നായകസ്ഥാനത്ത് നിന്ന് വില്യംസണെ മാറ്റി ടോം ലാദത്തെ നിയമിക്കാന്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നാണ് അഭ്യൂഹം പ്രചരിച്ചത്. വാര്‍ത്തകളില്‍ അല്‍പ്പംപോലും സത്യമില്ലെന്നും താനും ക്യാപ്റ്റന്‍ വില്യംസണും തമ്മില്‍ നല്ല ബന്ധമാണ് തുടരുന്നത്.വില്യംസണെ മാറ്റണമെന്ന് ഞാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല.നിലവില്‍ കെയ്‌നാണ് ഞങ്ങളുടെ താരം. ഞങ്ങളെ ഉയര്‍ത്തിക്കൊണ്ടുവന്നത് അദ്ദേഹമാണ്. ന്യൂസീലന്‍ഡിനെ മികച്ച രീതിയില്‍ നയിക്കുന്ന നായകനാണ് അദ്ദേഹം. ഭാവിയില്‍ മികച്ച നേട്ടം തന്നെ വില്യംസണ് കീഴില്‍ ന്യൂസീലന്‍ഡ് സ്വന്തമാക്കും-ഗാരി സ്റ്റെഡ് പറഞ്ഞു.

മിസ്ബാഹിനെതിരേ മുന്‍ പാകിസ്താന്‍ സൂപ്പര്‍ താരം, ബാബര്‍ ആസമിനെയും തന്നെപ്പോലെയാക്കും!മിസ്ബാഹിനെതിരേ മുന്‍ പാകിസ്താന്‍ സൂപ്പര്‍ താരം, ബാബര്‍ ആസമിനെയും തന്നെപ്പോലെയാക്കും!

garysteadandkanewilliamson

ഞങ്ങള്‍ തമ്മില്‍ മികച്ച ബന്ധവും നല്ല ഒത്തിണക്കവുമാണുള്ളത്. ആശയപരമായ ഞങ്ങള്‍ക്ക് രണ്ട് അഭിപ്രായമുണ്ട്. അത് വ്യക്തിപരമായുള്ളതാണ്. ടീമിനെ ബാധിക്കുന്നതല്ല. ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് ഫൈനലില്‍ പരാജയപ്പെട്ടത് വേദനിപ്പിച്ചു. ഏതൊരു ന്യൂസീലന്‍ഡ് ആരാധകനെയും വേദനിപ്പിക്കുന്നതാണ് അന്ന് സംഭവിച്ചത്. എന്നാല്‍ നിയമത്തെ ഞങ്ങള്‍ മാനിക്കുന്നു.കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ന്യൂസീലന്‍ഡ് താരങ്ങള്‍ പരിശീലനം പുനരാരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എതിര്‍ താരങ്ങളോടുപോലും മികച്ച സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരമാണ് കെയ്ന്‍ വില്യംസണ്‍.

അന്ന് നേടി, ഇത്തവണയും സാധിക്കും! ഓസീസ് പര്യടനത്തെക്കുറിച്ച് ദാദ കോലിയോടു പറഞ്ഞുഅന്ന് നേടി, ഇത്തവണയും സാധിക്കും! ഓസീസ് പര്യടനത്തെക്കുറിച്ച് ദാദ കോലിയോടു പറഞ്ഞു

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഏകദേശം ഒരേ സമയം നായകസ്ഥാനത്തെത്തിയവരാണ്. അണ്ടര്‍ 19 ലോകകപ്പ് മുതല്‍ കോലിയും വില്യംസണും തമ്മില്‍ പരിചയമുണ്ട്. ഇരുവരും തമ്മില്‍ ഇപ്പോഴും മികച്ച സൗഹൃദമാണുള്ളത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനായും വില്യംസണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 80 ടെസ്റ്റില്‍ നിന്നായി 50.99 ശരാശരിയില്‍ 6476 റണ്‍സും 151 ഏകദിനത്തില്‍ നിന്ന് 47.49 ശരാശരിയില്‍ 6174 റണ്‍സും 60ടി20യില്‍ നിന്ന് 32.65 ശരാശരിയില്‍ 1665 റണ്‍സും വില്യംസണിന്റെ പേരിലുണ്ട്. 41 ഐപിഎല്ലില്‍നിന്നായി 38.29 ശരാശരിയില്‍ 1302 റണ്‍സും വില്യംസണ്‍ സ്വന്തമാക്കി.

Story first published: Tuesday, July 14, 2020, 17:28 [IST]
Other articles published on Jul 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X