Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര; ഒന്നാംകിട ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്

വെല്ലിങ്ടണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയക്കുള്ള ടീമിനെ ന്യൂസിലന്‍ഡ് പ്രഖ്യാപിച്ചു. ഇന്ത്യയ്‌ക്കെതിരെ വിശ്രമത്തിലായിരുന്ന പ്രമുഖ കളിക്കാരെല്ലാം തിരിച്ചെത്തിയതോടെ ഏറ്റവും മികച്ച ടീമാണ് ഓസ്‌ട്രേലിയയെ നേരിടുക. ട്രെന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരാണ് ടീമില്‍ തിരിച്ചെത്തിയത്. മാര്‍ച്ച് 13 മുതല്‍ 20 വരെയാണ് മൂന്നു മത്സരങ്ങള്‍ അടങ്ങിയ പരമ്പര.

ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ നേരിടുക വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് സെലക്ടര്‍മാരുടെ പക്ഷം. ഇന്ത്യയ്‌ക്കെതിരെ അരങ്ങേറി മാച്ച് വിന്നറായ മാറിക്കഴിഞ്ഞ കെയ്ല്‍ ജാമിസണ്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്. ജാമിസണ്‍ ഓസ്‌ട്രേലിയയിലും തിളങ്ങുമെന്നാണ് പ്രതീക്ഷ. ഉയരക്കാരന്‍ ഓള്‍റൗണ്ടര്‍ ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയ്ക്ക് ഭീഷണിയായിരുന്നു. കഴിഞ്ഞവര്‍ഷം നടന്ന ലോകകപ്പില്‍ ലോഡ്‌സില്‍ വെച്ചാണ് ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും ഒടുവിലായി ഏറ്റുമുട്ടിയത്. അന്ന് ന്യൂസിലന്‍ഡ് 86 റണ്‍സിന് തോല്‍ക്കുകയും ചെയ്തു.

newzealandteam

ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്യംസണ്‍, ടോം ബ്ലണ്ടല്‍, ട്രെന്റ് ബോള്‍ട്ട്. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, ലോക്കി ഫെര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, മാറ്റ് ഹെന്റി, കെയ്ല്‍ ജാമിസണ്‍, ടോം ലതാം, ജിമ്മി നീഷാം, ഹെന്റി നിക്കോള്‍സ്, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോഥി, ടിം സൗത്തി, റോസ് ടെയ്‌ലര്‍.

Story first published: Wednesday, March 4, 2020, 14:58 [IST]
Other articles published on Mar 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+