Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുതിയ വര്‍ഷം പുതിയ സ്റ്റെല്‍, റൊണാള്‍ഡോയുടെ സൂപ്പര്‍ ലുക്കിന് കൈയടിച്ച് ആരാധകര്‍

ടുറിന്‍: യുവന്റസിന്റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സംബന്ധിച്ച് അത്ര മികച്ച വര്‍ഷമായിരുന്നില്ല 2019. മുഖ്യ എതിരാളി ലയണല്‍ മെസ്സിയോട് കിടപിടിക്കുന്ന പ്രകടനം നടത്താന്‍ സാധിക്കാതിരുന്ന റൊണാള്‍ഡോ 2020നെ പ്രതീക്ഷയോടെയാണ് കാണുന്നത്. പുതിയ വര്‍ഷത്തില്‍ പുതിയ ഹെയര്‍സ്റ്റെലില്‍ പരിശീലനം നടത്തുന്ന റൊണാള്‍ഡോയുടെ ചിത്രങ്ങള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഗാരഗ് ബെയ്‌ലിനെപ്പോലെ മുടി മുകളിലോട്ട് കൈട്ടിവെച്ചാണ് റൊണാള്‍ഡോ ഇറങ്ങുന്നത്. സാധാരണം അധികം മുടി വളര്‍ത്താത്ത റോണോയുടെ പുതിയ സ്റ്റൈല്‍ നന്നായിട്ടുണ്ടെന്നാണ് ആരാധക പക്ഷം.

cr7

കഴിഞ്ഞ ദിവസം കാലില്‍ എല്ലില്ലാത്ത അസുഖമുള്ള 12വയസുകാരനുമായി റൊണാള്‍ഡോ ഫുട്‌ബോള്‍ കളിച്ചത് ഇരു കൈയും നീട്ടിയാണ് സാമൂഹ്യ മാധ്യമങ്ങള്‍ സ്വീകരിച്ചത്. കസാക്കിസ്ഥാനില്‍ നിന്നുള്ള നൂര്‍ സുല്‍ത്താനൊപ്പം റൊണാല്‍ഡോ പന്ത് തട്ടുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒപ്പം ചിത്രങ്ങളെടുക്കുകയും ഒപ്പിട്ട ഫുട്‌ബോള്‍ നൂര്‍ സുല്‍ത്താന് സമ്മാനിക്കുകയും ചെയ്താണ് റൊണാള്‍ഡോ മടങ്ങിയത്. ടെന്നിസ് ഇതിഹാസം ആന്‍ഡി മുറയെ ഉയരത്തില്‍ ചാടാന്‍ പഠിപ്പിക്കുന്ന റോണോയുടെ വീഡിയോയും വൈറലായിരുന്നു.

Story first published: Wednesday, January 1, 2020, 9:02 [IST]
Other articles published on Jan 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+