Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒഴിഞ്ഞ വേദിക്കുള്ളില്‍ കളിക്കേണ്ടിവരുമെന്ന് സ്വപ്‌നത്തില്‍പോലും കരുതിയില്ല: ജോക്കോവിച്ച്

ലണ്ടന്‍: ഒഴിഞ്ഞ വേദിയില്‍ കളിക്കേണ്ടിവരുമെന്ന് സ്വപ്‌നത്തില്‍പോലും കരുതിയിരുന്നില്ലെന്ന് ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച്. കാണികളില്ലാതെ കളിക്കുകയെന്നത് പ്രതീക്ഷിക്കാത്ത കാര്യമാണെങ്കിലും സത്യം അംഗീകരിച്ചേ മതിയാകു. നിലവിലെ സാഹചര്യം മാറി മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയുകയെന്നത് തന്നെ ഭാഗ്യമാണ്. ഒരിക്കലും എനിക്കുവേണ്ടി മാത്രം ഞാന്‍ ടെന്നിസ് കളിച്ചിട്ടില്ല. കുടുംബത്തിനും ടെന്നിസിനെ ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടിയുമാണ്. ടെന്നിസ് കളിക്കുകയെന്നത് ഏറെ സന്തോഷവും സ്‌നേഹവും നല്‍കുന്നതാണ്. താരങ്ങളെയും കാണികളെയും അടുപ്പിക്കുന്നതില്‍ ടെന്നിസിന് നിര്‍ണ്ണായക പങ്കുണ്ട്-ജോക്കോവിച്ച് പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ടെന്നിസ് മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. ജൂണില്‍ നടക്കുന്ന അഡ്രിയ ടെന്നിസ് ടൂര്‍ണമെന്റില്‍ നൊവാക് ജോക്കോവിച്ചും ഡൊമിനിക് തീമും പങ്കെടുക്കുന്നുണ്ട്. നിലവില്‍ സ്‌പെയിനിലെ മാര്‍ബെല്ലയിലാണ് ജോക്കോവിച്ചുള്ളത്. 33കാരനായ താരം കരിയറിലെ മികച്ച ഫോമിലൂടെയാണ് കടന്നുപോകുന്നത്. സെര്‍ബിയക്കാരനായ ജോക്കോവിച്ച് ഇതിനോടകം 79 കിരീടങ്ങള്‍ അലമാരയിലെത്തിച്ചു.

novakdjokovic

17 ഗ്രാന്റ്സ്ലാം കിരീടങ്ങളാണ് ജോക്കോവിച്ചിനുള്ളത്. ഓസ്‌ട്രേലിയന്‍ ഓപ്പണിലാണ് അദ്ദേഹം കൂടുതല്‍ കരുത്തന്‍. എട്ട് തവണയാണ് അദ്ദേഹം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വിജയിച്ചത്. ഓസ്ട്രിയക്കാരനായ ഡൊമിനിക് തീം ഇതുവരെ ഗ്രാന്റ്സ്ലാം കിരീടം നേടിയിട്ടില്ലെങ്കിലും മികച്ച പ്രകടനങ്ങള്‍ക്കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. നിലവിലെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് തീമുള്ളത്. 2020ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനല്‍ കളിച്ച തീം 2018, 2019 സീസണുകളില്‍ ഫ്രഞ്ച് ഓപ്പണിന്റെയും ഫൈനല്‍ കളിച്ചു. അട്ടിമറികളില്‍ പേരെടുത്ത താരമാണ് 26 കാരനായ തീം. ടൂര്‍ണമെന്റുകള്‍ പുനരാരംഭിക്കുകയാണെങ്കിലും കര്‍ശന നിയന്ത്രണങ്ങളായിരിക്കും ഉണ്ടായിരിക്കുക.

കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുന്ന കോര്‍ട്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിയന്ത്രണമുണ്ട്. താരങ്ങള്‍ കോര്‍ട്ടിലെ ഡ്രസിങ് റൂമുകള്‍ ഉപയോഗിക്കാന്‍ പാടില്ല. മെയ് 24ന് തുടങ്ങേണ്ടിയിരുന്ന ഫ്രഞ്ച് ഓപ്പണും മാറ്റിവെച്ചിരിക്കുകയാണ്. ജൂണ്‍ 29ന് നടക്കേണ്ട വിംബിള്‍ഡണിന്റെ കാര്യവും അനിശ്ചിതത്വത്തിലാണ്. ഇതും മാറ്റിവെക്കാനുള്ള സാധ്യതയേറെയാണ്.അതേ സമയം ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന യു എസ് ഓപ്പണ്‍ മാറ്റമില്ലാതെ നടക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ പുനരാരംഭിച്ചിരുന്നു. ക്രിക്കറ്റ് മത്സരങ്ങളും പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. ജൂണില്‍ ഇന്ത്യ ശ്രീലങ്കന്‍ പര്യടനം നടത്തുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും ഇതിനോട് അനുകൂലനിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതേ സമയം ടി20 ലോകകപ്പ്, ഒളിംപിക്‌സ് തുടങ്ങിയ പ്രധാന കായിക മാമാങ്കങ്ങള്‍ നിശ്ചയിച്ച സമയത്ത് നടത്താന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഐപിഎല്‍ ഒക്ടോബറില്‍ നടത്തുമെന്ന സൂചനകള്‍ കഴിഞ്ഞ ദിവസം ബിസിസി ഐ പുറത്തുവിട്ടിരുന്നു.

Story first published: Wednesday, May 27, 2020, 11:40 [IST]
Other articles published on May 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+