മീററ്റ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറിനെതിരെ പരാതിയുമായി അയല്ക്കാരന്. തന്നേയും മകനേയും പ്രവീണ്‍ കുമാര്‍ ആക്രമിച്ചെന്നാണ് ദീപക് ശര്‍മ എന്നയാള്‍ പോലീസില്‍ നല്കിയ പരാതി. അതേസമയം, തന്റെ പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ലെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും ദീപക് ശര്‍മ ആരോപിക്കുന്നു.
ഏഴുവയസുകാരനായി മകനെ ബസ് സ്റ്റോപ്പില്‍ കാത്തുനില്ക്കുകയായിരുന്നു താനെന്ന് ദീപക് പറഞ്ഞു. ഈ സമയത്താണ് പ്രവീണ്‍ കുമാര്‍ അവിടെയെത്തിയത്. കാറില്‍നിന്നിറങ്ങിയ താരം ആദ്യം ബസ് ഡ്രൈവറേയും പിന്നീട് തന്നേയും അധിക്ഷേപിച്ചു. പ്രവീണ്‍ മദ്യലഹരിയിലായിരുന്നു. അയാള്‍ തന്നെ അടിക്കുകയും കൈയ്യില്‍ പരിക്കുണ്ടാക്കുകയും ചെയ്തു. തന്റെ മകനെ പിടിച്ചുവലിക്കുകയും ചെയ്തു. ഇപ്പോള്‍ പോലീസ് ഒത്തുതീര്‍പ്പിനായാണ് തന്നെ നിര്‍ബന്ധിക്കുന്നതെന്നും തനിക്ക് വധഭീഷണിയുണ്ടെന്നും ദീപക് പറയുന്നു.
ബിബിസി സ്പോര്‍ട്സ് പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍; ലെവിസ് ഹാമില്ട്ടന് മുന്‍തൂക്കം
സംഭവം അന്വേഷിച്ചുവരികയാണെന്ന് മീററ്റ് എസ്പി അഖിലേഷ് നാരായണ്‍ സിങ് പറഞ്ഞു. ഇരുവരും അയല്‍ക്കാരാണ്. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നത് അന്വേഷിക്കുകയാണെന്നും മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ച പ്രവീണ്‍ കുമാര്‍ ഇന്ത്യയ്ക്കായി 68 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 77 വിക്കറ്റുകളും വീഴ്ത്തി. 6 ടെസ്റ്റുകളില്‍നിന്നും താരം 27 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.