എന്‍ബിഎ ബാസ്‌ക്കറ്റ്‌ബോള്‍ ടീമുകള്‍ ഇതാദ്യമായി ഇന്ത്യയില്‍ കളിക്കാനിറങ്ങുന്നു
മുംബൈ: അമേരിക്കയിലെ പ്രൊഫഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ലീഗായ എന്‍ബിഎയിലെ ടീമുകള്‍ ഇതാദ്യമായി ഇന്ത്യയില്‍ കളിക്കാനിറങ്ങുന്നു. 2019 ഒക്ടോബറില്‍ ഇന്ത്യാന പേസേര്‍സും സാക്രമെന്റോ കിങ്‌സും തമ്മില്‍ മുംബൈയിലാണ് മത്സരം നടക്കുകയെന്ന് എന്‍ബിഎ അറിയിച്ചു. ഒക്ടോബര്‍ 4, 5 തീയതികളിലായി രണ്ട് പ്രീസീസണ്‍ മത്സരങ്ങളാണ് നടക്കുകയെന്നും നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.
ഐപിഎല്‍: ആര്‍ക്കും വേണ്ടാത്തതില്‍ ദുഖമില്ലേ? മക്കുല്ലത്തിന്റെ മാസ് മറുപടി... ആരും പ്രതീക്ഷിക്കാത്തത്
മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റുകള്‍ പിന്നീട് വില്‍പന നടത്തും. മത്സരത്തോടനുബന്ധിച്ച് ആരാധകരുമായുള്ള കൂടിക്കാഴ്ചയും, എന്‍ബിഎ യൂത്ത് പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മുംബൈയില്‍ നടക്കുന്ന മത്സരം ഇന്ത്യയിലെല്ലായിടത്തും ലൈവായി സംപ്രേക്ഷണം ചെയ്യും. കൂടാതെ ഇരുനൂറോളം രാജ്യങ്ങളില്‍ ടെലിവിഷനിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ലൈവ് സംപ്രേക്ഷണമുണ്ടായിരിക്കും.

സോണി ടെലിവിഷനിലൂടെ ഓരോ സീസണിലും 350ഓളം എന്‍ബിഎ മത്സരങ്ങള്‍ ഇന്ത്യയില്‍ ലൈവായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. 2011 മുതല്‍ മുംബൈയില്‍ എന്‍ബിഎ ഓഫീസ് തുറന്ന് ഇന്ത്യയിലെ പ്രവര്‍ത്തനം സജീവമാക്കിയിരുന്നു. ഒട്ടേറെ ബാസ്‌കറ്റ്‌ബോള്‍ താരങ്ങള്‍ ഇതിന്റെ ഭാഗമായി ഇന്ത്യയിലെത്തി കളിയുടെ പ്രചാരണം നടത്തുകയും ചെയ്തു. ദില്ലിയില്‍ എന്‍ബിയെയും ഒരു അക്കാദമിയും സ്ഥാപിച്ചിട്ടുണ്ട്. ഇതാദ്യമായി മത്സരം ഇന്ത്യന്‍ കാണികള്‍ക്ക് നേരിട്ട് കാണാന്‍ അവസരം ഒരുക്കിയതോടെ എന്‍ബിഎയും ബാസ്‌ക്കറ്റ്‌ബോളും രാജ്യത്ത് കൂടുതല്‍ പ്രചാരം നേടുമെന്നാണ് കരുതപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications