Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയിലേക്ക് വരാന്‍ ദീര്‍ഘസമയ വിമാനം തിരഞ്ഞെടുത്ത് എന്‍ബിഎ ടീമുകള്‍, കാരണം ഇത്

മുംബൈ: ഇന്ത്യയിലെ ബാസ്‌ക്കറ്റ്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി പ്രമുഖ അമേരിക്കന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗായ എന്‍ബിഎ ഇന്ത്യയില്‍ ആദ്യമായി നടക്കാന്‍ പോവുകയാണ്. ഒക്ടോബര്‍ നാല് അഞ്ച് തീയതികളിലായി നടക്കുന്ന രണ്ട് പ്രീ സീസണ്‍ മത്സരങ്ങള്‍ക്ക് മുംബൈയാണ് വേദിയാകുന്നത്.ആവേശപ്പോരാട്ടത്തില്‍ സാക്രമെന്‍ഡോ കിങ്‌സും ഇന്ത്യയാന പേസേഴ്‌സുമാണ് ഇന്ത്യയില്‍ മുഖാമുഖം പോരടിക്കുന്നത്. താരങ്ങള്‍ക്ക് തീരെ സുപരിചിതമല്ലാത്ത ഇന്ത്യന്‍ സാഹചര്യത്തില്‍ വിജയം സ്വന്തമാക്കാന്‍ ഇരു ടീമും പദ്ധതികള്‍ മെനയുകയാണ്. ഇതിനിടെ ഇന്ത്യയിലേക്ക് വരാന്‍ ദീര്‍ഘ സമയ വിമാനം മതിയെന്ന നിലപാടിലാണ് സാക്രമെന്‍ഡോ കിങ്‌സും ഇന്ത്യയാന പേസേഴ്‌സും.

All You Want To Know About NBA India Games 2019 | Oneindia Malayalam

ഇന്ത്യയിലേക്കുള്ള ദീര്‍ഘദൂര യാത്രയില്‍ ടീമിലെ താരങ്ങളുടെ ഒത്തിണക്കം വര്‍ദ്ധിപ്പിക്കാനുള്ള പരിപാടികള്‍ തയ്യാറാക്കുകയാണ് ഇരു ടീമുകളും. ഇന്ത്യയാന പേസേഴ്‌സ് മുംബൈയില്‍ വിമാനം ഇറങ്ങുമ്പോള്‍ സാക്രമെന്‍ഡോ കിങ്‌സ് ന്യൂഡല്‍ഹിയിലാണ് ഇറങ്ങുന്നത്.ഇന്ത്യയാനോ പേസേഴ്‌സിന് ഏകദേശം ഒമ്പതര മണിക്കൂറും സാക്രമെന്‍ഡോ കിങ്‌സിന് 12 അര മണിക്കൂറും ഇന്ത്യയിലേക്കെത്താന്‍ വേണ്ടിവരും. ഈ സമയത്തെ ടീമിന്റെ ഒത്തിണക്കം ഉയര്‍ത്തുന്നതിനായി ടീമുകള്‍ ഉപയോഗിക്കും.

nbagamesindia2019

പുതിയ നിരവധി താരങ്ങളാണ് പേസേഴ്‌സിനൊപ്പമുള്ളത്.മാല്‍ക്കോ ബ്രോഡ്ഗണ്‍,ടിജെ വാറന്‍,ജെറീമി ലാംപ്,ജസ്റ്റിന്‍ ഹോളിഡെ,ടി ജെ മക്കോനല്‍ ഇങ്ങനെ നീളുന്നു പുതിയ താരനിര. കിങ്‌സിനുള്ളിലും പുതുമുഖങ്ങളുണ്ട്.ഡിവൈന്‍ ഡെഡ്‌മോന്‍,ട്രവര്‍ അറീസ,കോറി ജോസഫ്,റിച്ചൗന്‍ ഹോല്‍മെസ്,ജെസ്റ്റിന്‍ ജെയിംസ്,കെയ്ല്‍ ഗെയ് എന്നിവരാണ് ടീമിലെ പുതിയ താരങ്ങള്‍.ഇവരെ ടീമുമായി കൂടുതല്‍ അടുപ്പിക്കാന്‍ യാത്രയിലൂടെ സാധിക്കുമെന്നാണ് ടീമുകളുടെ പ്രതീക്ഷ.

'ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിന്റെ കെമിസ്ട്രി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.എന്നാല്‍ തോല്‍ക്കാന്‍ എളുപ്പവും''ഇന്ത്യയാന പേസേഴ്‌സ് പ്രസിഡന്റ് കെവിന്‍ പ്രിച്ചാര്‍ഡ് അഭിപ്രായപ്പെട്ടു.ഇന്ത്യയിലേക്കുള്ള യാത്ര മടുപ്പിക്കുന്നതാണെന്നും ഇതിനെ മറികടക്കാന്‍ താരങ്ങളുടെ രസകരമായ വീഡിയോ പ്രദര്‍ശിപ്പിക്കാനും വായിക്കാന്‍ ബുക്കുകളും ഉപയോഗപ്പെടുത്തുമെന്നും താരങ്ങള്‍ കൂടുതല്‍ സമയം ഒരുമിച്ച് ചിലവഴിച്ചാല്‍ മാനസിക ഐക്യം ഉയരുമെന്നും അത് മത്സരത്തില്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, September 28, 2019, 9:29 [IST]
Other articles published on Sep 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+