For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ കായിക ദിനം: കായിക, സാഹസിക പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ദേശീയ കായിക പുരസ്‌കാരങ്ങള്‍ നേടിയ താരങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തു വളര്‍ന്നുവരുന്ന കായിക താരങ്ങള്‍ക്ക് ഇവരുടെ നേട്ടങ്ങളില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും മോദി പറഞ്ഞു. 'ദേശീയ കായിക, സാഹസിക പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനം. ഇവരില്‍ നിന്നും രാജ്യം ഒരുപാട് പഠിക്കേണ്ടതുണ്ട്. ഇവരുടെ വിജയഗാഥകള്‍ വളര്‍ന്നുവരുന്ന കായിക താരങ്ങള്‍ക്ക് പ്രചോദനം നല്‍കും. പുരസ്‌കാരം നേടിയ താരങ്ങള്‍ ഭാവിയില്‍ കൂടുതല്‍ ഉയരങ്ങള്‍ വെട്ടിപ്പിടിക്കട്ടെ', ട്വിറ്ററില്‍ നരേന്ദ്ര മോദി കുറിച്ചു.

ഉപപ്രധാനമന്ത്രി എം വെങ്കയ്യ നായുഡുവും കായിക പുരസ്‌കാരങ്ങള്‍ നേടിയ താരങ്ങള്‍ക്ക് ആശംസയറിയിച്ചു. 'ഈ വര്‍ഷം ദേശീയ കായിക, സാഹസിക പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ താരങ്ങള്‍ക്ക് അഭിനന്ദനം. നിങ്ങളുടെ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നു. ഭാവി നേട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നു', വെങ്കയ്യ നായുഡു പറഞ്ഞു.

National Sports Day 2020: Modi Congratulates Sports Award Winners | Complete List Of Winners

ദേശീയ കായിക ദിനമായ ഇന്ന് (ഓഗസ്റ്റ് 29) വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രസിഡന്റ് രാം നാഥ് കോവിന്ദ് കായിക, സാഹസിക പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചത്. അര്‍ജുന പുരസ്‌കാരം, രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം, ധ്യാന്‍ചന്ദ് പുരസ്‌കാരം, ദ്രോണാചാര്യ പുരസ്‌കാരം, രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന പുരസ്‌കാരം, ടെന്‍സിങ് നോര്‍ഗെ ദേശീയ സാഹസിക പുരസ്‌കാരങ്ങള്‍ ഇന്നു നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിതരണം ചെയ്തു. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ ദില്ലിയിലെ വിഗ്യാന്‍ ഭവനില്‍ വെച്ചാണ് പുരസ്‌കാര വിതരണ ചടങ്ങ് അരങ്ങേറിയത്. പുരസ്‌കാര ജേതാക്കള്‍ വിവിധ നഗരങ്ങളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തു. പുരസ്‌കാര ജേതാക്കളെ ചുവടെ കാണാം.

National Sports Day 2020: Modi Congratulates Sports Award Winners | Complete List Of Winners

രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം:

മാരിയപ്പന്‍ തങ്കവേലു (പാരാ അതലറ്റിക്‌സ്), രോഹിത് ശര്‍മ (ക്രിക്കറ്റ്), വിനേഷ് ഫോഗട്ട് (ഗുസ്തി), മനികാ ബത്ര (ടേബിള്‍ ടെന്നീസ്), റാണി (ഹോക്കി).

ദ്രോണാചാര്യ പുരസ്‌കാരം (ആജീവനാന്ത വിഭാഗം):

പുരുഷോത്തമന്‍ റായി (അതലറ്റിക്‌സ്), ധര്‍മ്മേന്ദ്ര തിവാരി (അമ്പെയ്ത്ത്), രോമേഷ് പഠാനിയ (ഹോക്കി), ശിവ് സിങ് (ബോക്‌സിങ്), കൃഷ്ണ കുമാര്‍ ഹൂഡ്‌സ് (കബഡി), നരേഷ് കുമാര്‍ (ടെന്നീസ്), വിജയ് ബാല്‍ചന്ദ്ര മുനീശ്വര്‍ (പാരാ ഭാരോദ്വഹനം), ഓം പ്രകാശ് ദഹിയ (ഗുസ്തി).

ദ്രോണാചാര്യ പുരസ്‌കാരം (സാധാരണ വിഭാഗം):

യോഗേഷ് മാളവ്യ (മല്ലാകാമ്പ്), ജൂഡ് ഫെലിക്‌സ് സെബാസ്റ്റ്യന്‍ (ഹോക്കി), ജസ്പാല്‍ റാണ (ഷൂട്ടിങ്), ഗൗരവ് ഖന്ന (പാരാ ബാഡ്മിന്റണ്‍), കുല്‍ദീപ് കുമാര്‍ ഹാന്‍ഡൂ (വുഷു).

അര്‍ജുന പുരസ്‌കാരം:

ദത്തീ ചന്ദ് (അത്‌ലറ്റിക്‌സ്), അത്താനു ദാസ് (അമ്പെയ്ത്ത്), സാത്ത്വിക് സെയ്‌രാജ് രാണിക്‌റെഡ്ഡി (ബാഡ്മിന്റണ്‍), വിനേഷ് ബ്രിഗുവംശി (ബാസ്‌കറ്റ്‌ബോള്‍), ചിരാഗ് ചന്ദ്രശേഖര്‍ ഷെട്ടി (ബാഡ്മിന്റണ്‍), സുബേദാര്‍ മനീഷ് കൗശിക് (ബോക്‌സിങ്), ഇഷാന്ത് ശര്‍മ (ക്രിക്കറ്റ്), ലോവ്‌ലിന ബര്‍ഗോഹന്‍ (ബോക്‌സിങ്), ദീപ്തി ശര്‍മ (ക്രിക്കറ്റ്), സന്ദേശ് ജിംഗാന്‍ (ഫുട്‌ബോള്‍), സാവന്ത് അജയ് ആനന്ദ് (ഇക്വസ്ട്രിയന്‍), അദിതി അശോക് (ഗോള്‍ഫ്), ദീപിക (ഹോക്കി), അക്ഷദീപ് സിങ് (ഹോക്കി), ദീപക് (കബഡി), ദത്തു ബാബന്‍ ഭോക്കനല്‍ (തുഴച്ചില്‍), കാലെ സരിക സുധാകര്‍ (ഖോ ഖോ), മനു ഭാക്കര്‍ (ഷൂട്ടിങ്), സൗരഭ് ചൗധരി (ഷൂട്ടിങ്), മധുരിക സുഹാസ് പാഠ്കര്‍ (ടേബിള്‍ ടെന്നീസ്), ശിവ കേശവന്‍ (വിന്റര്‍ സ്‌പോര്‍ട്‌സ്), സുയാഷ് നാരായണ്‍ ജാദവ് (പാരാ സ്വിമിങ്), രാഹുല്‍ അവാരെ (ഗുസ്തി), ദിവ്യ കക്കാരന്‍ (ഗുസ്തി), മനീഷ് നര്‍വാള്‍ (പാരാ ഷൂട്ടിങ്), സന്ദീപ് (പാരാ അത്‌ലറ്റിക്‌സ്), ദിവ്ജി ശരണ്‍ (ടെന്നീസ്).

ധ്യാന്‍ ചന്ദ് പുരസ്‌കാരം:

ജിന്‍സി ഫിലിപ്‌സ് (അത്‌ലറ്റിക്‌സ്), കുല്‍ദീപ് സിങ് ബുള്ളാര്‍ (അത്‌ലറ്റിക്‌സ്), പ്രദീപ് ശ്രീകൃഷ്ണ ഖാണ്ഡെ (ബാഡ്മിന്റണ്‍), എന്‍ ഉഷ (ബോക്‌സിങ്), തൃപ്തി മുരുഗുണ്ടെ (ബാഡ്മിന്റണ്‍), ലഖ സിങ് (ബോക്‌സിങ്), അജിത് സിങ് (ഹോക്കി), സുഖ്‌വീന്ദര്‍ സിങ് സന്ധു (ഫുട്‌ബോള്‍), മന്‍പ്രീത് സിങ് (കബഡി), സത്യപ്രകാശ് തിവാരി (പാരാ ബാഡ്മിന്റണ്‍), ജെ രഞ്ജിത് കുമാര്‍ (പാരാ അത്‌ലറ്റിക്‌സ്), മന്‍ജീത്ത് സിങ് (തുഴച്ചില്‍), നന്ദന്‍ ബി പാല്‍ (ടെന്നീസ്), ശ്രീ സച്ചിന്‍ നാഗ് (നീന്തല്‍), നേത്രപാല്‍ ഹൂഡ (ഗുസ്തി).

Story first published: Saturday, August 29, 2020, 20:46 [IST]
Other articles published on Aug 29, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+