Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇത് ഇംഗ്ലണ്ടിന്റെ ലോകകപ്പ്, പക്ഷെ തോല്‍ക്കാന്‍ മാത്രം; സെമിക്കുമുന്നേ ഓസീസ് കളി തുടങ്ങി

ലണ്ടന്‍: മത്സരങ്ങള്‍ക്ക് മുന്‍പ് എതിരാളികള്‍ക്കെതിരെ മാനസികമായ മുന്‍തൂക്കം നേടുക ഓസ്‌ട്രേലിയയുടെ പതിവാണ്. വമ്പന്‍ മത്സരങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക് മുന്‍പേ അവര്‍ വാക്കുകൊണ്ടുള്ള കളികള്‍ ആരംഭിച്ചിരിക്കും. മാനസികമായി എതിരാളികളെ തകര്‍ക്കുക എന്ന ഓസ്‌ട്രേലിയയുടെ രീതി ലോകകപ്പ് സെമി ഫൈനലിന് മുന്നേ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ജൂലൈ 11ന് ഇംഗ്ലണ്ടുമായാണ് ഓസീസിന്റെ സെമി ഫൈനല്‍.

nathanlyon

ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ ആണ് വാക്‌പോരിന് തുടക്കമിട്ടത്. ഈ ലോകകപ്പ് ഇംഗ്ലണ്ടിന്റേതാണ്, പക്ഷെ തോല്‍ക്കാനുള്ളതാണെന്നാണ് ലിയോണിന്റെ ട്രോള്‍. നേരത്തെ, ഇത് ഇംഗ്ലണ്ടിന്റെ ലോകകപ്പാണെന്ന് ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്‌സ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് ലിയോണ്‍ ഇംഗ്ലണ്ടിനെതിരെ രംഗത്തെത്തിയതെന്നാണ് സൂചന.

ഇംഗ്ലണ്ടിന്റെ കളിക്കാര്‍ ലോക നിലവാരത്തിലുള്ളവരാണെന്ന് ലിയോണ്‍ പറഞ്ഞു. രണ്ടുവര്‍ഷത്തോളമായി അവര്‍തന്നെയാണ് ലോകത്തെ ഒന്നാം റാങ്കുകാരും. ലോകകപ്പില്‍ അവരാണ് ഫേവറിറ്റുകള്‍. എല്ലാം ശരിയാണ്, എന്നാല്‍ അവര്‍ തോല്‍ക്കാനുള്ള ലോകകപ്പാണിത്. ഞങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല. ഞങ്ങള്‍ കളിക്കാനും കളി ആസ്വദിക്കാനുമാണ് എത്തിയതെന്നും ലിയോണ്‍ ഒരു മാധ്യമത്തോട് തുറന്നുപറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ ടീമിന്റെ യഥാര്‍ഥ സ്വഭാവം വെളിപ്പെടുത്തുമെന്ന് ലിയോണ്‍ പറയുന്നു. ശരിയായ ഒരു പരീക്ഷണമാണ് നേരിടാന്‍ പോകുന്നത്. ഇംഗ്ലണ്ടിനോട് സെമി ഫൈനലില്‍ ഏറ്റുമുട്ടുന്നത് വലിയ വെല്ലുവിളിയായിരിക്കും. ഇംഗ്ലണ്ടിന്റെ കളിക്കാരെല്ലാം സൂപ്പര്‍താരങ്ങളാണ്. അവരെ തോല്‍പ്പിക്കുക കഠിനമായിരിക്കുമെന്നും ലിയോണ്‍ വിലയിരുത്തി.

Story first published: Sunday, July 7, 2019, 16:58 [IST]
Other articles published on Jul 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+