വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണിയില്‍ നിന്ന് കോലി വ്യത്യസ്തനാകുന്നത് എങ്ങനെ? നാസര്‍ ഹുസൈന്‍ പറയുന്നു

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഇതിഹാസ നായകന്മാരുടെ പട്ടികയില്‍ പേരു ചേര്‍ത്തവരാണ് നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ നായകന്‍ എം എസ് ധോണിയും. ഇരുവരും തങ്ങളുടേതായ ശൈലിയില്‍ ക്രിക്കറ്റില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഐസിസി കിരീടങ്ങളുടെ പട്ടികയില്‍ ധോണി മുന്നിട്ട് നില്‍ക്കുമ്പോള്‍ ടെസ്റ്റ് നേട്ടങ്ങളില്‍ കോലിക്കാണ് ആധിപത്യം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്വകാര്യ അഹങ്കാരമായ കോലിയും ധോണിയും എങ്ങനെ വ്യത്യസ്തരാകുന്നുവെന്നതിനെക്കുറിച്ച് അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍.

ശൈലി

ശൈലികൊണ്ടാണ് കോലി ധോണിയില്‍ നിന്ന് വ്യത്യസ്തനാകുന്നത്. ധോണിയെക്കുറിച്ച് പറഞ്ഞാല്‍ ശാന്തന്‍, കണക്കുകൂട്ടല്‍ കൃത്യമാക്കുന്ന ഫിനിഷന്‍,തണുത്ത മനുഷ്യന്‍ എന്നിങ്ങനെയൊക്കെയാണ് എന്നാല്‍ കോലി ഒരിക്കലും ഇത്തരത്തില്‍ ശാന്തനല്ല. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഷോയില്‍ നാസര്‍ പറഞ്ഞു.നായകനായി തന്റേതായ അടയാളപ്പെടുത്തല്‍ നടത്താന്‍ കോലിക്കായി. വ്യത്യസ്തമായ ശൈലിയിലാണ് അദ്ദേഹം തന്റെ നായകമികവ് വളര്‍ത്തിയെടുത്തത്. ധോണിയെ ഒരിക്കലും അനുകരിക്കാന്‍ ശ്രമിച്ചില്ല.

വിരാട് കോലി

വിരാട് കോലി രാവിലെ ഫുട്‌ബോള്‍ കളിക്കുന്നത് കാണുകയാണെങ്കില്‍ സഹകളിക്കാരെയോര്‍ത്ത് നമുക്ക് ആശങ്ക തോന്നും. കാരണം ജയിക്കാന്‍ അതിയായി ആഗ്രഹിക്കുന്ന കോലി വളരെ ഉയരത്തില്‍വരെ ടാക്കിള്‍ ചെയ്ത് മുന്നേറുന്നത് കാണാം. ജയിക്കാനുള്ള സത്യസന്ധമായ അദ്ദേഹത്തിന്റെ ആഗ്രഹമാണിതെന്നും ഹുസൈന്‍ പറഞ്ഞു. നാസര്‍ ഹുസൈന്‍ ഇംഗ്ലണ്ടിനെ 45 ടെസ്റ്റിലും 56 ഏകദിനത്തിലും നയിച്ചിട്ടുണ്ട്. 96 ടെസ്റ്റില്‍ നിന്ന് 5764 റണ്‍സും 88 ഏകദിനത്തില്‍ നിന്ന് 2332റണ്‍സുമാണ് അദ്ദേഹം നേടിയത്. 334 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്നായി 20698 റണ്‍സും നാസറിന്റെ പേരിലുണ്ട്.

HappyBirthdayDhoni: ക്യാപ്റ്റന്‍ കൂള്‍, മഹി ഭായ്... ഒരേയൊരു ധോണി, ആശംസാപ്രവാഹം

ധോണി

ഇന്ത്യയെ 200 ഏകദിനത്തില്‍ നയിച്ച ധോണി 110 മത്സരങ്ങളില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ 74 മത്സരത്തില്‍ തോറ്റു. കോലിയുടെ കീഴില്‍ ഇന്ത്യ 89 ഏകദിനം കളിച്ചപ്പോള്‍ 62 വിജയവും 24 തോല്‍വിയും വഴങ്ങി. ധോണിയേക്കാള്‍ വിജയശതമാനത്തിന്റെ കണക്കില്‍ കോലിയാണ് കേമന്‍. 50 ടെസ്റ്റ് മത്സരങ്ങളെങ്കിലും നയിച്ചുള്ള നായകന്മാരുടെ പട്ടികയില്‍ കൂടുതല്‍ വിജയം കോലിക്ക് അവകാശപ്പെട്ടതാണ്. 55ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 33 ജയമാണ് കോലി ഇന്ത്യക്ക് നേടിക്കൊടുത്തത്.

ഏകദിനത്തിലെ ക്യാപ്റ്റന്‍ കൂളിന്റെ കണക്കുകള്‍ ഇങ്ങനെ

ധോണി

60 ടെസ്റ്റില്‍ നിന്ന് ധോണി നേടിക്കൊടുത്തത് 27 ജയം മാത്രമാണ്. ഓസ്‌ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര വിജയം നേടുന്ന ഇന്ത്യന്‍ നായകനെന്ന ബഹുമതിയും കോലിയുടെ പേരിലാണ്. എന്നാല്‍ ഇതുവരെ ഇന്ത്യക്ക് ഐസിസി കിരീടം നേടിക്കൊടുക്കാന്‍ കോലിക്ക് സാധിച്ചിട്ടില്ല. 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനോട് ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോടും ഇന്ത്യ തോറ്റ് പുറത്തായി. ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് കോലിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

Story first published: Tuesday, July 7, 2020, 10:19 [IST]
Other articles published on Jul 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X