വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാക് താരങ്ങള്‍ ഐപിഎല്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹം: നാസര്‍ ഹുസൈന്‍

ലണ്ടന്‍: ബാബര്‍ അസാം ഉള്‍പ്പെടുന്ന പാകിസ്താന്‍ താരങ്ങള്‍ ഐപിഎല്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരു ടീമും ഒരു കായിക പരമ്പരയും പരസ്പരം കളിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് തന്റെ ആഗ്രഹം വെളിപ്പെടുത്തി നാസര്‍ ഹുസൈന്‍ രംഗത്തെത്തിയത്.

'ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ കാര്യങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. എന്നാല്‍ ഇന്ത്യയും പാകിസ്താനും പരസ്പരം കളിക്കാതിരിക്കുന്നത് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതരേയും ലിവര്‍പൂള്‍ എവര്‍ട്ടനെതിരേയും ആഴ്‌സണല്‍ ടോട്ടനത്തിനെതിരെയും കളിക്കില്ലെന്ന് പറയുന്നപോലെയാണ്. പാകിസ്താന്‍ താരങ്ങള്‍ക്ക് ഐപിഎല്ലിലും അവസരമില്ല. ഐപിഎല്‍ ഉടന്‍തന്നെ ആരംഭിക്കുകയാണ്. എന്നാല്‍ ബാബര്‍ അസാമിന് അവസരമില്ല. അതുല്യനായ താരമായ ബാബര്‍ അവിടെ ഉണ്ടാകേണ്ടതാണ്'-നാസര്‍ ഹുസൈന്‍ പറഞ്ഞു.

nasserhussain

എല്ലാവരും കോലി, സ്മിത്ത്, വില്യംസണ്‍, റൂട്ട് എന്നിവരെക്കുറിച്ച് പറയുന്നു. എന്നാല്‍ അഞ്ചാമനായി ബാബര്‍ അസാം ഉണ്ടെന്ന് മറക്കണ്ടെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു. നിലവിലെ ഒന്നാം നമ്പര്‍ ടി20 താരമാണ് ബാബര്‍ അസാം. 2008ലെ പ്രഥമ ഐപിഎല്‍ സീസണില്‍ പാകിസ്താന്‍ താരങ്ങളെ പങ്കെടുപ്പിച്ചിരുന്നെങ്കിലും പിന്നീട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

നിലവില്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗിലും കരീബിയന്‍ പ്രീമിയര്‍ ലീഗിലുമാണ് പാകിസ്താന്‍ താരങ്ങള്‍ കളിക്കുന്നത്. ഏഷ്യാ കപ്പിലും ഐസിസി ടൂര്‍ണമെന്റുകളിലുമാണ് ഇന്ത്യയും പാകിസ്താനും നിലവില്‍ മത്സരിക്കുന്നത്. 2017ല്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് പാകിസ്താന്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി നേടിയത്. എന്നാല്‍ ഇന്ത്യയെ ഇതുവരെ ലോകകപ്പ് മത്സരങ്ങളില്‍ പരാജയപ്പെടുത്താന്‍ പാകിസ്താന് സാധിച്ചിട്ടില്ല.

നാസര്‍ ഹുസൈന്‍ ഇംഗ്ലണ്ടിനെ 45 ടെസ്റ്റിലും 56 ഏകദിനത്തിലും നയിച്ചിട്ടുണ്ട്.96 ടെസ്റ്റില്‍ നിന്ന് 5764 റണ്‍സും 88 ഏകദിനത്തില്‍ നിന്ന് 2332റണ്‍സുമാണ് അദ്ദേഹം നേടിയത്.334 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്നായി 20698 റണ്‍സും നാസറിന്റെ പേരിലുണ്ട്. 25കാരനായ ബാബര്‍ 28 ടെസ്റ്റില്‍ നിന്ന് 44.91 ശരാശരിയില്‍ 1931 റണ്‍സും 74 ഏകദിനത്തില്‍ നിന്ന് 54.18 ശരാശരിയില്‍ 3359 റണ്‍സും 38ടി20യില്‍ നിന്ന് 50.72 ശരാശരിയില്‍ 1474 റണ്‍സുമാണ് ഇതുവരെ നേടിയത്. ടെസ്റ്റില്‍ അഞ്ച് സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും ബാബര്‍ നേടിയിട്ടുണ്ടെങ്കിലും ഒരു തവണപോലും ഇരട്ട സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ല.

Story first published: Friday, August 14, 2020, 11:33 [IST]
Other articles published on Aug 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X