ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തില്‍ ആരെ പിന്തുണയ്ക്കും?; പാക് ആരാധകരുടെ അമ്പരപ്പിക്കുന്ന മറുപടി
ലണ്ടന്‍: ലോകകപ്പ് സെമി ഫൈനലിസ്റ്റുകള്‍ ആരെന്നറിയാന്‍ അവസാന ലീഗ് മത്സരം വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ മത്സരഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ലോകകപ്പില്‍ നിന്നും പുറത്താകുമെന്ന ഘട്ടത്തില്‍ പാക്കിസ്ഥാന്‍ തിരിച്ചുവരുമ്പോള്‍ സെമി ഉറപ്പിച്ചിരുന്ന ന്യൂസിലന്‍ഡും ഇംഗ്ലണ്ടും പുറത്തേക്ക് പോയേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
Question to all Pakistan fans .. England vs INDIA .. Sunday .. who you supporting ? 😉
— Nasser Hussain (@nassercricket) June 26, 2019
അഞ്ചു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 9 പോയന്റുള്ള ഇന്ത്യയും സെമി സ്ഥാനം ഉറപ്പിച്ചിട്ടില്ല. ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചില്ലെങ്കില്‍ ഇന്ത്യയുടെ സ്ഥിതി പരുങ്ങലിലാകും. ഇന്ത്യയോട് തോറ്റ പാക്കിസ്ഥാന്റെ തിരിച്ചുവരവാണ് ശ്രദ്ധേയം. പരമ്പരാഗത വൈരികളോട് പാക്കിസ്ഥാന്‍ തോറ്റതില്‍ അവര്‍ കടുത്ത നിരാശയിലായിരുന്നു. എന്നാലിപ്പോള്‍ ടീമിന്റെ തിരിച്ചുവരവില്‍ ആരാധകര്‍ ആവേശഭരിതരാണ്.

പാക് ആരാധകരുടെ പിന്തുണ
ഇന്ത്യ ശത്രുക്കളായതുകൊണ്ടുതന്നെ ഇന്ത്യ കളിക്കുന്ന മത്സരങ്ങളിലെല്ലാം പാക്കിസ്ഥാന്‍ ആരാധകരുടെ പിന്തുണ എതിര്‍ ടീമിനായിരിക്കുമെന്നാണ് പൊതുവെയുള്ള ധാരണ. ഇക്കാര്യം മനസിലാക്കിയിട്ടാകാം മുന്‍ ഇംഗ്ലണ്ട് താരം നാസര്‍ ഹുസൈന്‍ ട്വിറ്ററില്‍ ഒരു ചോദ്യവുമായി രംഗത്തെത്തിയത്. ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തില്‍ പാക് ആരാധകര്‍ ആരെ പിന്തുണയ്ക്കും എന്നാണ് നാസര്‍ ഹുസൈന് അറിയാനുള്ളത്. ഇംഗ്ലണ്ടില്‍ വന്‍തോതില്‍ ആരാധകരുള്ള ടീമുകളാണ് ഇന്ത്യയും പാക്കിസ്ഥാനും.

പാക്കിസ്ഥാന്‍ അല്ലെങ്കില്‍ ഇന്ത്യ
പാക് ആരാധകര്‍ കൂട്ടത്തോടെ ഇംഗ്ലണ്ടിനെ പിന്തുണയ്ക്കുമെന്നാണ് കരുതിയതെങ്കില്‍ തെറ്റി. വലിയൊരുവിഭാഗം പാക് ആരാധകരും ഇംഗ്ലണ്ടിന്റെ തോല്‍വി കാണാന്‍ ആഗ്രഹിക്കുന്നവരും ഇന്ത്യയെ പിന്തുണയ്ക്കുന്നവരുമാണ്. ഇന്ത്യ അയല്‍ക്കാരാണെന്നാണ് ചില ആരാധകര്‍ മറുപടി പറഞ്ഞത്. പാക് ജഴ്‌സിയില്‍ വിരാട് കോലി എന്ന് എഴുതിയ ചിത്രവുമായെത്തിയ ഒരു ആരാധകന്‍ പറയുന്നത് അങ്ങിനെയൊരു ചോദ്യം തന്നെ വേണ്ടെന്നാണ്.

ഇംഗ്ലണ്ടിലെ ആരാധകര്‍
അതായത് പാക്കിസ്ഥാന്‍ കഴിഞ്ഞാല്‍ ആരാധകരുടെ പിന്തുണ ഇന്ത്യയ്ക്ക് തന്നെയാണെന്നാണ് നാസര്‍ ഹുസൈന്റെ ചോദ്യത്തിനുള്ള ഉത്തരങ്ങളും വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടില്‍ വലിയതോതില്‍ ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നും കുടിയേറ്റക്കാര്‍ എത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങള്‍ക്ക് ഗ്യാലറിയില്‍നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇന്ത്യ പാക് മത്സരം നടക്കുമ്പോള്‍ സ്റ്റേഡിയം നീലക്കടലായി മാറിയത് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ജൂണ്‍ 30നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications