വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈതാനങ്ങള്‍ക്ക് നിങ്ങളെ മിസ് ചെയ്യും; ധവാന് വികാര നിര്‍ഭര കുറിപ്പുമായി പ്രധാനമന്ത്രി

ദില്ലി: ക്രിക്കറ്റ് ലോകകപ്പില്‍ നിന്നും പരിക്കുമൂലം നാട്ടിലേക്ക് മടങ്ങേണ്ടിവന്ന ഇന്ത്യന്‍ താരം ശിഖര്‍ ധവാന് വികാര നിര്‍ഭരമായ കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ വിരലില്‍ കൊണ്ടാണ് ധവാന് പരിക്കേറ്റത്. ലോകകപ്പ് അവസാനിക്കുമ്പോഴേക്കും പരിക്ക് ഭേദമാകില്ലെന്ന് വ്യക്തമായതോടെ ധവാന് പകരക്കാരനായി ഋഷഭ് പന്തിനെ ടീമിലെത്തിക്കുകയായിരുന്നു.

യുവി ആരാധകര്‍ക്ക് സന്തോഷം;ഗ്ലോബല്‍ ട്വന്റി20 ലീഗില്‍ ടൊറോന്‍ഡോ നാഷന്‍സിന് വേണ്ടി കളിക്കുംയുവി ആരാധകര്‍ക്ക് സന്തോഷം;ഗ്ലോബല്‍ ട്വന്റി20 ലീഗില്‍ ടൊറോന്‍ഡോ നാഷന്‍സിന് വേണ്ടി കളിക്കും

ധവാന്റെ പരിക്ക് എത്രയും പെട്ടെന്നുതന്നെ സുഖപ്പെടട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. പ്രിയപ്പെട്ട ധവാന്‍, മൈതാനങ്ങള്‍ക്ക് നിങ്ങളെ തീര്‍ച്ചയായും മിസ് ചെയ്യും. എത്രയും പെട്ടെന്ന് പരിക്ക് ഭേദമാകട്ടെ. ഇതിനുശേഷം നിങ്ങള്‍ക്ക് വീണ്ടും തിരിച്ചെത്താനും രാജ്യത്തിനുവേണ്ടി വിജയങ്ങള്‍ നേടിത്തരാനും കഴിയുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പരിക്ക് ഭേദമാകില്ലെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടിലേക്ക് മടങ്ങുകയാണെന്ന ധവാന്റെ ട്വീറ്റിന് മറുപടിയുമായാണ് പ്രധാനമന്ത്രിയെത്തിയത്.

modianddhawan

വിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന താരം ലോകകപ്പ് അവസാനിക്കുമ്പോഴേക്കും തിരിച്ചെത്തുമെന്നാണ് കരുതിയിരുന്നത്. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയ്ക്കുവേണ്ടി മികച്ച പ്രകടനം നടത്താറുള്ള ധവാന്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ സെഞ്ച്വറിനേടി ഫോം വീണ്ടെടുത്താണ്. ധവാന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ ആണ് പാക്കിസ്ഥാനെതിരെ ഓപ്പണറായത്. നാലാം സ്ഥാനത്ത് വിജയ് ശങ്കറും കളിച്ചു. ഈ രീതിയില്‍ തന്നെ വരും മത്സരങ്ങളിലും ഇന്ത്യയുടെ ബാറ്റിങ് തുടരുമെന്നാണ് സൂചന.

Story first published: Friday, June 21, 2019, 9:20 [IST]
Other articles published on Jun 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X