Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് ക്രിക്കറ്റില്‍ ഇനിമുതല്‍ ജഴ്‌സിയില്‍ നമ്പറും പേരും; പരിഷ്‌കാരത്തിന് ഐസിസിയുടെ പച്ചക്കൊടി

ദുബായ്: ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന കളിക്കാരുടെ ജഴ്‌സിയില്‍ പരിഷ്‌കാരം വരുത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പച്ചക്കൊടി. ഇതുവരെ വെളുത്ത ജഴ്‌സി ധരിക്കാന്‍ മാത്രമേ കളിക്കാര്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. ഇംഗ്ലീഷ് കൗണ്ടിയിലും ഓസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം പരീക്ഷിച്ച ജഴ്‌സി നമ്പറും പേരുമാണ് ഇനി ടെസ്റ്റ് ക്രിക്കറ്റിലും വരാന്‍ പോകുന്നത്.

ഓഗസ്തില്‍ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുതല്‍ പുതിയ രീതിക്ക് തുടക്കമാകും. ഇന്ത്യ വിന്‍ഡീസിനെതിരായ മത്സരത്തിലായിരിക്കും ആദ്യമായി ഇത്തരത്തിലുള്ള ജഴ്‌സിയുമണിഞ്ഞ് കളത്തിലിറങ്ങുക. ക്രിക്കറ്റ് ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണിതെന്നാണ് ഐസിസിയുടെ വിശദീകരണം. പരിമിത ഓവര്‍ ക്രിക്കറ്റിലെ ജഴ്‌സി നമ്പര്‍ തന്നെയായിരിക്കും കളിക്കാര്‍ ടെസ്റ്റ് ക്രിക്കറ്റിലും ഉപയോഗിക്കുക.

icc

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 10 നമ്പര്‍ ജഴ്‌സി ആണ് ധരിച്ചിരുന്നത്. എംഎസ് ധോണിയുടേത് 7 ഉം. ഈ രണ്ട് നമ്പറും ഭാവിയില്‍ മറ്റു കളിക്കാര്‍ ധരിക്കാന്‍ അനുവദിച്ചേക്കില്ല. ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ പരിഷ്‌കാരത്തെക്കുറിച്ച് ഈ ആഴ്ച ആദ്യം മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോന്‍ സൂചന നല്‍കിയിരുന്നു. ഭാവിയില്‍ ജഴ്‌സി കളറിലേക്ക് മാറിയേക്കാമെന്നും വോന്‍ പറയുന്നു.

Story first published: Saturday, March 23, 2019, 17:36 [IST]
Other articles published on Mar 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+