വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സച്ചിന്റെയും കോലിയുടെയും പേരെടുത്ത് പറഞ്ഞ് ട്രംപ്, നിറകയ്യടി

അഹമ്മദാബാദ്: 'നമസ്‌തേ ട്രംപ്' പരിപാടിയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇന്ത്യന്‍ നായകന്‍ വിരാട് കോലി എന്നിവരെ പേരെടുത്ത് പരാമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യന്‍ ജനതയുടെ ക്രിക്കറ്റ് പ്രേമം പറയുന്നതിനിടെയാണ് സച്ചിനെയും കോലിയെയും ട്രംപ് പേരെടുത്ത് പരാമര്‍ശിച്ചത്.

'സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുതല്‍ വിരാട് കോലി വരെ, ലോകത്തെ മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കായി എന്നും ആര്‍പ്പുവിളിച്ച രാജ്യമാണ് ഇന്ത്യ', മൊട്ടേര സ്റ്റേഡിയത്തില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി ട്രംപ് പറഞ്ഞു.

സച്ചിന്റെയും കോലിയുടെയും പേരെടുത്ത് പറഞ്ഞ് ട്രംപ്, നിറകയ്യടി

സച്ചിന്‍, കോലി — ഈ രണ്ടു പേരുകള്‍ ട്രംപ് പറയേണ്ട താമസം സ്റ്റേഡിയം ഒന്നടങ്കം ഏഴുന്നേറ്റുനിന്ന് ഹര്‍ഷാരവം മുഴക്കി. ട്രംപിന് സമീപം ഇരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ അവസരത്തില്‍ പുഞ്ചിരിച്ചു. ഏകദേശം ഒരു ലക്ഷം ആളുകളാണ് നമസ്‌തേ ട്രംപ് പരിപാടിക്കായി ഇന്ന് മൊട്ടേര സ്റ്റേഡിയത്തില്‍ എത്തിയത്.

Most Read: ലോകത്തിന് മുന്നില്‍ പ്രൗഢി കാട്ടി മൊട്ടേര സ്‌റ്റേഡിയം: അറിയണം ഇക്കാര്യങ്ങള്‍Most Read: ലോകത്തിന് മുന്നില്‍ പ്രൗഢി കാട്ടി മൊട്ടേര സ്‌റ്റേഡിയം: അറിയണം ഇക്കാര്യങ്ങള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, ഗവര്‍ണര്‍ ആചാര്യ ദേവ്‌റാത്ത്, ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി തുടങ്ങിയവരും ട്രംപിനെ സ്വാഗതം ചെയ്യാന്‍ സ്റ്റേഡിയത്തില്‍ സന്നിഹിതരായി. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ഹ്യൂസ്റ്റണ്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ഹൗഡി മോദി' എന്ന പരിപാടി സംഘടിപ്പിച്ചാണ് ഡോണള്‍ഡ് ട്രംപ് വരവേറ്റത്. ഈ ചുവടുപിടിച്ചാണ് 'നമസ്‌തേ ട്രംപ്' പരിപാടിക്ക് കേന്ദ്രം മുന്‍കയ്യെടുത്തത്.

Most Read: മൊട്ടേര ഇന്ത്യയുടെ ഭാഗ്യമൈതാനം; ഇതിഹാസങ്ങള്‍ മറികടന്നത് വമ്പന്‍ റെക്കോര്‍ഡുകള്‍Most Read: മൊട്ടേര ഇന്ത്യയുടെ ഭാഗ്യമൈതാനം; ഇതിഹാസങ്ങള്‍ മറികടന്നത് വമ്പന്‍ റെക്കോര്‍ഡുകള്‍

അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ ഡോണള്‍ഡ് ട്രംപിനെ നരേന്ദ്ര മോദി നേരിട്ടു ചെന്നു സ്വീകരിക്കുകയായിരുന്നു. ട്രംപിനൊപ്പം പത്‌നി മെലാനി ട്രംപും മകള്‍ ഇവാങ്കയും മരുമകന്‍ ജാറെഡ് കുഷ്‌നറും ഇന്ത്യാ സന്ദര്‍ശനം നടത്തുന്നുണ്ട്. നമസ്‌തേ ട്രംപ് പരിപാടിക്ക് ശേഷം താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ട്രംപും കുടുംബവും ആഗ്രയിലേക്ക് പുറപ്പെട്ടു. 36 മണിക്കൂറാണ് ട്രംപ് ഇന്ത്യയില്‍ തുടരുക.

Story first published: Monday, February 24, 2020, 15:43 [IST]
Other articles published on Feb 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X