വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാക് ക്രിക്കറ്റ് തലപ്പത്ത് മാറ്റം... സേത്തി പടിയിറങ്ങി, പിന്നാലെ പകരക്കാരനെ നിയമിച്ച് പ്രധാനമന്ത്രി

എഹ്‌സാന്‍ മാനിയെയാണ് പുതിയ പിസിബി ചെയര്‍മാനാക്കിയത്

1

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തലപ്പത്ത് മാറ്റം. പിസിബി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നജാം സേത്തി രാജിവച്ചു. ഇതിനു തൊട്ടു പിന്നാലെ പാകിസ്താന്‍ പ്രധാനമന്ത്രിയും മുന്‍ ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന്‍ പകരക്കാരനെ കണ്ടെത്തുകയും ചെയ്തു. ഐസിസിയുടെ മുന്‍ പ്രസിഡന്റായിരുന്ന എഹ്‌സാന്‍ മാനിയെയാണ് പിസിബിയുടെ പുതിയ ചെയര്‍മാനായി ഇമ്രാന്‍ നിയമിച്ചത്. എഹ്സാന്‍ മാനിയുടെ അനുഭവസമ്പത്ത് ബോര്‍ഡിന് ഗുണം ചെയ്യും. അദ്ദേഹം ഐസിസിയില്‍ പാകിസ്താനെ പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇമ്രാന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

നാലു വര്‍ഷങ്ങള്‍ക്കു മുമ്പാണ് സേത്തി പിസിബി ചെയര്‍മാനായി സ്ഥാനമേറ്റത്. ഭീകരാക്രമണത്തിനു ശേഷം പാകിസ്താനിലേക്ക് അന്താരാഷ്ട്ര മല്‍സരങ്ങള്‍ തിരികെ കൊണ്ടുവരുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് സേത്തി പിസിബി ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞത്.

സച്ചിനും മുകളില്‍ കോലി, സാക്ഷാല്‍ ബ്രാഡ്മാനോടൊപ്പം!! സെഞ്ച്വറി വേട്ടയില്‍ മുന്നില്‍ 3 പേര്‍ മാത്രം സച്ചിനും മുകളില്‍ കോലി, സാക്ഷാല്‍ ബ്രാഡ്മാനോടൊപ്പം!! സെഞ്ച്വറി വേട്ടയില്‍ മുന്നില്‍ 3 പേര്‍ മാത്രം

പുതിയ പാക് പ്രധാനമന്ത്രിയായ ഇമ്രാനുമായി അത്ര നല്ല ബന്ധമല്ല സേത്തിക്കുണ്ടായിരുന്നത്. ഇത് തന്നെയാണ് അദ്ദേഹത്തിന്റെ രാജിക്കും കാരണമായത്. മുന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫാണ് 2014 മുതല്‍ 17വരെ സേത്തിയെ പിസിബി ചെയര്‍മാനായി നിയമിക്കുന്നത്. പിന്നീട് 2017 മുതല്‍ 20 വരെ മറ്റൊരു മുന്‍ പ്രധാനമന്ത്രിയായ ഷാഹിദ് ഖാന്‍ അബ്ബാസി അദ്ദേഹത്തിന്റെ കരാര്‍ നീട്ടുകയും ചെയ്തു. രണ്ടു വര്‍ഷത്തെ കരാര്‍ ബാക്കിനില്‍ക്കവെയാണ് സേത്തി രാജിവച്ചത്.

Story first published: Tuesday, August 21, 2018, 10:14 [IST]
Other articles published on Aug 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X