ചെന്നൈ:ഒരു കാലഘത്തില്‍ ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും സിനിമാ താരം നഗ്മയും തമ്മിലുള്ള പ്രണയം. ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് നായകനായി തിളങ്ങി നില്‍ക്കുന്ന സമയത്തുള്ള ഈ ബന്ധം മാദ്ധ്യമങ്ങള്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗാംഗുലി ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ചതിന് ശേഷം ഏറെ നാളുകളായി ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളൊന്നും പുറത്ത് വന്നിരുന്നില്ല. ഇപ്പോള്‍ പുതിയ ചര്‍ച്ചക്ക് തുടക്കമിട്ട് നഗ്മ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഗാംഗുലിയെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നാണ് നഗ്മ വെളിപ്പെടുത്തിയത്. അന്ന് ഇരുവരും മാദ്ധ്യമങ്ങള്‍ക്ക് പിടികൊടുക്കാന്‍ തയ്യാറായിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം നഗ്മയുടെ പുതിയ വെളിപ്പെടുത്തല്‍ ഇതിനോടകം തന്നെ സാമൂഹ്യ മാദ്ധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഗാംഗുലിയുടെ ഭാര്യക്ക് ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. ഇതിന്റെ പേരില്‍ അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഈ ബന്ധം തുടര്‍ന്നാല്‍ നിയമപരമായി നേരിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നഗ്മ വെളിപ്പെടുത്തി. ഒഡീസി ഡാന്‍സറായ ഡോണയാണ് ഗാംഗുലിയുടെ ഭാര്യ. മകള്‍ സന.
1990കളില്‍ തമിഴ് തെലുങ്ക് സിനിമാ രംഗത്തെ മിന്നുന്ന താരമായിരുന്നു നഗ്മ. രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ബാഷയിലും നായിക നഗ്മയായിരുന്നു. മലയാളത്തില്‍ ചതുരംഗം,ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2007ന് ശേഷം അഭിനയ രംഗത്ത് സജീവമല്ലാത്ത നഗ്മ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. 44കാരിയായ നഗ്മ വിവാഹം കഴിച്ചിട്ടില്ല. പ്രശസ്ത സിനിമാതാരം ജ്യോതിക നഗ്മയുടെ സഹോദരിയാണ്.