വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രഥമ എടിപി കപ്പിനായി ഫെഡററും നദാലും ദ്യോക്കോവിച്ചും കളിക്കാനിറങ്ങും

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന പ്രഥമ ഏടിപി കപ്പിനായുള്ള ടെന്നീസ് ടൂര്‍ണമെന്റില്‍ ലോകത്തെ പ്രമുഖ കളിക്കാര്‍ പങ്കെടുക്കുമെന്ന് ഉറപ്പായി. അടുത്ത ജനുവരിയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ദ്യോക്കോവിച്ച് എന്നിവരുടെ സാന്നിധ്യമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. റാങ്കിങ്ങില്‍ ആദ്യ 30 സ്ഥാനങ്ങളിലെ 27 പേരും ടൂര്‍ണമെന്റിനെത്തും.

പരിക്കില്‍നിന്നും മോചിതനായി തിരിച്ചെത്തിയ ബ്രിട്ടീഷ് താരം ആന്‍ഡി മുറെയും കളിക്കാനിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ കളിക്കാര്‍ പങ്കെടുക്കമെന്ന് അറിയിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് എടിപി എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ ക്രിസ് കെര്‍മോണ്ടെ പറഞ്ഞു. എടിപി ടൂറിന് ആരംഭം കുറിക്കുന്ന ടൂര്‍ണമെന്റുകൂടിയായിരിക്കും ഇത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 18 രാജ്യങ്ങളുടെ പട്ടികയും സംഘാടകര്‍ പുറത്തിറക്കിയിട്ടുണ്ട്.

അണ്ടര്‍ 19 ഏഷ്യാകപ്പ് ഫൈനല്‍; ത്രില്ലറില്‍ ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യന്‍ ചുണക്കുട്ടികള്‍ക്ക് കിടീരംഅണ്ടര്‍ 19 ഏഷ്യാകപ്പ് ഫൈനല്‍; ത്രില്ലറില്‍ ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യന്‍ ചുണക്കുട്ടികള്‍ക്ക് കിടീരം

atpcup

തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലെ രണ്ട് കളിക്കാര്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ കഴിയും. എടിപി റാങ്കിങ് കൂടി പരിഗണിച്ചായിരിക്കും ഇത്. ആകെ 24 രാജ്യങ്ങളില്‍ നിന്നുമുള്ള നൂറിലധികം കളിക്കാരാണ് ടൂര്‍ണമെന്റില്‍ കളിക്കുക. ആകെ 15 മില്യണ്‍ ഡോളര്‍ വിജയികള്‍ക്ക് ലഭിക്കും. കൂടാതെ 750 എടിപി പോയന്റും നേടാം. ടൂര്‍ണമെന്റ് അത്യാകര്‍ഷകമാകുമെന്നും ഇതിലൂടെ പുതിയ സീസണ് ഗംഭീര തുടക്കമാകുമന്നാണ് കരുതുന്നതെന്നും സംഘാടകര്‍ വ്യക്തമാക്കി.

Story first published: Saturday, September 14, 2019, 17:30 [IST]
Other articles published on Sep 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X