Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശശാങ്ക് ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിച്ചു; വിമര്‍ശനവുമായി ശ്രീനിവാസനും നിരഞ്ജന്‍ ഷായും

ദുബായ്: ഐസിസി ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ച്ചയായ രണ്ട് ടേം പൂര്‍ത്തിയാക്കിയ ശേഷം ശശാങ്ക് മനോഹര്‍ കഴിഞ്ഞ ദിവസമാണ് പടിയിറങ്ങിയത്. ഐസിസിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാനായ ശശാങ്ക് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ അദ്ദേഹത്തിനെതിരായ വിമര്‍ശനങ്ങളും ശക്തമാവുകയാണ്. മുന്‍ ഐസിസി ചെയര്‍മാനും ബിസിസിഐ പ്രസിഡന്റുമായിരുന്ന എന്‍ ശ്രീനിവാസനും മുന്‍ ബിസിസിഐ സെക്രട്ടറി നിരഞ്ജന്‍ ഷായുമാണ് ശശാങ്കിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

ഇന്ത്യന്‍ ക്രിക്കറ്റിന് താന്‍മൂലമുണ്ടായനഷ്ടങ്ങള്‍ ഇനിയെങ്കിലും സ്വസ്തമായിരുന്ന് ആലോചിക്കണമെന്നാണ് നിരഞ്ജന്‍ ഷാ പറഞ്ഞത്. ഇന്ത്യന്‍ ക്രിക്കറ്റിനെ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ഉയര്‍ത്തുന്നതിനും ഇന്ത്യന്‍ ക്രിക്കറ്റിനും വേണ്ടി എന്തൊക്കെയാണ് ഈ കാലയളവില്‍ ചെയ്തത്. ബിസിസി ഐക്കും ഇന്ത്യന്‍ ക്രിക്കറ്റിനും നഷ്ടങ്ങള്‍ മാത്രമാണുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തില്‍ പുതിയ നേതൃത്വം എത്തിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഐസിസിയില്‍ കൂടുതല്‍ പ്രാധാന്യം നേടാന്‍ സാധിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

nsrinivasanshashankmanoharniranjanshah

ശക്തമായ ഭാഷയിലാണ് ശ്രീനിവാസന്‍ ശശാങ്കിനെ വിമര്‍ശിച്ചത്. ബിസിസി ഐയുടെ പുതിയ നേതൃത്വം അദ്ദേഹത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങുന്നില്ലെന്ന് മനസിലായതുകൊണ്ടും സ്വന്തം താല്‍പ്പര്യങ്ങള്‍ നടക്കില്ലെന്ന് ഉറപ്പായതിനാലുമാണ് ശശാങ്ക് ഓടി രക്ഷപെട്ടതെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. ഇന്ത്യന്‍ ക്രിക്കറ്റിന് വളരെ നാശമാണ് ശശാങ്ക് ഉണ്ടായിരുന്നപ്പോള്‍ സംഭവിച്ചത്. അതിനാല്‍ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ശശാങ്കിന്റെ പടിയിറക്കം സന്തോഷം നല്‍കുന്നതാണ്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ സാമ്പത്തിക മേല്‍ക്കൈ നശിപ്പിച്ചെന്നും ഐസിസിയിലെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്വാധീനം ശശാങ്ക് ഇല്ലാതാക്കിയെന്നും ശ്രീനിവാസന്‍ ആരോപിച്ചു. ലോക ക്രിക്കറ്റിലെ ഇന്ത്യയുടെ സ്ഥാനമാണ് ശശാങ്ക് ഇല്ലാതാക്കിയതെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. 2015ലാണ് ശശാങ്ക് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തെത്തുന്നത്. മൂന്ന് ടേം ചെയര്‍മാനായി തുടരാന്‍ സാധിക്കുമെങ്കിലും പഴയ പിന്തുണ ഇനി ലഭിക്കില്ലെന്ന് ഉറപ്പായതോടെ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വരികയായിരുന്നു.

പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതുവരെ ഇമ്രാന്‍ ഖ്വാജയ്ക്കാണ് ഇടക്കാല ചുമതല. നിലവില്‍ ഐസിസി ഡെപ്യൂട്ടി ചെയര്‍മാനാണ് ഖ്വാജ.ശശാങ്കിന്റെ പകരക്കാരനായ മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെത്തുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നേരത്തെ മുതല്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ബിസിസി ഐ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് സംബന്ധിച്ച് സുപ്രീം കോടതി വിധി കാത്തിരിക്കുന്നതിനാല്‍ ഗാംഗുലി ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

Story first published: Thursday, July 2, 2020, 17:45 [IST]
Other articles published on Jul 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+