വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണിയുടെ അവസാന ഐപിഎല്ലോ ഇത്? എന്‍ ശ്രീനിവാസന്‍ പറയുന്നതിങ്ങനെ

ചെന്നൈ: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ വിരമിക്കല്‍ അഭ്യൂഹമാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചചെയ്യുന്നത്. ഇന്ത്യക്ക് രണ്ട് ലോകകപ്പടക്കം മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച ധോണി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കവെ ധോണിയുടെ ഐപിഎല്‍ ഭാവിയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമയും മുന്‍ ബിസിസിഐ പ്രസിഡന്റുമായ എന്‍ ശ്രീനിവാസന്‍. ധോണി 2021ലെ ഐപിഎല്ലിലും കളിക്കുമെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.

അടുത്ത സീസണിലും ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തും. ആളുകള്‍ ധോണി എവിടെയെന്ന് ആരായുകയാണ്. എത്ര നാള്‍ അദ്ദേഹം കളിക്കുമെന്നും ആളുകള്‍ക്ക് അറിയണം. ഞാന്‍ ഉറപ്പ് നല്‍കുന്നു അടുത്ത സീസണിലെ ഐപിഎല്ലിലും ധോണി കളിക്കും. ചെന്നൈ ധോണിയെ ടീമില്‍ നിലനിര്‍ത്തും. അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട-ശ്രീനിവാസന്‍ പറഞ്ഞു.

dhoni-csk

ഐപിഎല്ലിന്റെ ഉദ്ഘാടന സീസണായ 2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണ് ധോണി. ചെന്നൈ ക്യാപ്റ്റനായ ധോണിക്ക് കീഴില്‍ മൂന്ന് ഐപിഎല്‍ കിരീടവും ചെന്നൈ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലെ തോല്‍വിക്ക് ശേഷം ധോണി ഇന്ത്യക്കുവേണ്ടി കളിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പുറത്തുവന്ന ബിസിസിഐ കരാറില്‍ നിന്നും ധോണിയെ ഒഴിവാക്കിയിരുന്നു. ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ ധോണി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഈ സീസണിലെ ഐപിഎല്ലിനെ അടിസ്ഥാനമാക്കിയായിരിക്കും ധോണിയുടെ തിരിച്ചുവരവ് സാധ്യത.

Story first published: Sunday, January 19, 2020, 17:52 [IST]
Other articles published on Jan 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X