Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍; ഈ സ്പിന്നര്‍മാര്‍ ബാറ്റ്‌സ്മാന്മാരെ വട്ടംകറക്കും; ഇവരെ സൂക്ഷിക്കുക

IPLല്‍ ഈ സ്പിന്നര്‍മാര്‍ ബാറ്റ്‌സ്മാന്മാരെ വട്ടംകറക്കും | Oneindia Malayalam

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിന്റെ പന്ത്രണ്ടാം സീസണ് തിരിശ്ശീലയുയരാന്‍ ഇനി ദിവസങ്ങള്‍മാത്രം ബാക്കി. ടീമുകളെല്ലാം പരിശീലനം ആരംഭിച്ചുകഴിഞ്ഞു. മാര്‍ച്ച് 23ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യന്‍ കളിക്കാരെല്ലാം ക്ലബ്ബുകള്‍ക്കൊപ്പം ചേര്‍ന്ന് പരിശീലനം ആരംഭിച്ചതിന്റെ വാര്‍ത്തകള്‍ വന്നുതുടങ്ങിയിട്ടുണ്ട്.

ഐപിഎല്‍ സീസണ്‍ ആരംഭം മുതല്‍ വിലപിടിപ്പുള്ള കളിക്കാരാണ് സ്പിന്നര്‍മാര്‍. ബാറ്റ്‌സ്മാന്മാരുടെ കളിയാണ് ടി20യെന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും ബൗളര്‍മാര്‍ക്കും വ്യക്തമായ മേധാവിത്വം കളികളില്‍ ലഭിക്കാറുണ്ട്. പ്രത്യേകിച്ചും സ്പിന്നര്‍മാര്‍ മിക്ക മത്സരങ്ങളിലും മത്സരഫലം തീരുമാനിക്കുന്ന രീതിയില്‍ മികവു കാട്ടുന്നു. ഇത്തവണയുമുണ്ട് ശ്രദ്ധേയരായ ചില സ്പിന്നര്‍മാര്‍.


 വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

ആദ്യമായി ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുന്ന വരുണ്‍ ചക്രവര്‍ത്തിയാണ് സ്പിന്നര്‍മാരിലെ പ്രമുഖന്‍. കേവലം 20 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന വരുണിനെ 8.4 കോടി രൂപയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടിനുവേണ്ടി 22 വിക്കറ്റു നേടിയ വരുണിന്റെ പന്തുകളുടെ ദുരൂഹതയാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. ആറ് വ്യത്യസ്ത ആയുധങ്ങള്‍ സ്വന്തമായുള്ള വരുണ്‍ ബാറ്റ്‌സ്മാന്മാരെ വെള്ളംകുടിപ്പിക്കുമെന്നാണ് കരുതുന്നത്.

മുജീബ് ഉര്‍ റഹ്മാന്‍

മുജീബ് ഉര്‍ റഹ്മാന്‍

കഴിഞ്ഞ സീസണില്‍ അരങ്ങേറ്റം കുറിച്ച മറ്റൊരു ബൗളറാണ് മുജീബ് ഉര്‍ റഹ്മാന്‍. അഫ്ഗാന്‍ കളിക്കാരനായ മുജീബിന്റെയും ആയുധം ബാറ്റ്‌സ്മാന്മാരെ കുഴക്കുന്ന പന്തുകളാണ്. കിങ്‌സ് ഇലവന് വേണ്ടി ആദ്യ സീസണില്‍ 11 കളികളില്‍നിന്നും 14 വിക്കറ്റുകള്‍ സ്വന്തമാക്കി. അപ്രതീക്ഷമായ ഗൂഗ്ലികളാണ് താരത്തിന്റെ വജ്രായുധം. ക്യാപ്റ്റന്‍ ആര്‍ അശ്വിന്റെ ഉപദേശം മുജീബിനെ കൂടുതല്‍ കരുത്തനാക്കുന്നു.

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മേല്‍വിലാസം പതിപ്പിച്ച ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ആണ് മറ്റൊരു ബൗളര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കളിക്കാരനായ കുല്‍ദീപിന്റെ പന്തുകള്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് തിരിച്ചറിയാന്‍ ബുദ്ധിമുട്ടേറിയതാണ്. കൊല്‍ക്കത്തയ്ക്കായി 16 മത്സരങ്ങളില്‍നിന്നും 18 വിക്കറ്റുകള്‍ ഈ ചൈനാമെന്‍ ബൗളര്‍ നേടിയിട്ടുണ്ട്. സുനില്‍ നരൈനോടൊപ്പം കുല്‍ദീപ് ഈ സീസണിലും തിളങ്ങുമെന്നാണ് ടീമിന്റെ കണക്കുകൂട്ടല്‍.

വാഷിങ്ടണ്‍ സുന്ദര്‍

വാഷിങ്ടണ്‍ സുന്ദര്‍

തമിഴ്‌നാടിന്റെ മറ്റൊരു കണ്ടെത്തലായ വാഷിങ്ടണ്‍ സുന്ദര്‍ ഐപിഎല്ലില്‍ ഇതിനകം തന്നെ ശ്രദ്ധേയനായ താരമാണ്. 2017 സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ തുടക്കമിട്ട ഐപിഎല്‍ കരിയര്‍ മോശമല്ലാത്തതാണെന്നു പറയാം. ആദ്യ സീസണ്‍ ഗംഭീരമാക്കിയെങ്കിലും രണ്ടാം സീസണ്‍ അത്ര സുഖകരമല്ല. ഏഴു കളികളില്‍ നിന്നും 4 വിക്കറ്റ് മാത്രമേ കഴിഞ്ഞ സീസണില്‍ സ്വന്തമാക്കാന്‍ കഴിഞ്ഞുള്ളൂ. പുതിയ സീസണില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് സുന്ദര്‍.

മഹിപാല്‍ ലൊംറോര്‍

മഹിപാല്‍ ലൊംറോര്‍

രാജസ്ഥാന്‍ റോയല്‍സ് താരമായ മഹിപാല്‍ ലൊംറോര്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് അത്ര സുപരിചിതനല്ല. കഴിഞ്ഞ സീസണില്‍ രാജസ്ഥാനുവേണ്ടി രണ്ടു കളികള്‍ മാത്രമേ കളിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. എന്നാല്‍, കഴിവും റെക്കോര്‍ഡുകളും ലൊംറോര്‍ ശ്രദ്ധേയനാകുമെന്ന് സാക്ഷ്യപ്പെടുത്തുന്നു. അണ്ടര്‍ 19 ഇന്ത്യ ടീമിനുവേണ്ടി 2016ലെ ലോകകപ്പ് കളിച്ചിട്ടുണ്ട്. ഇത്തവണ ലൊംറോര്‍ ഷെയ്ന്‍ വോണിന്റെ കീഴില്‍ തികഞ്ഞ സ്പിന്നറായിട്ടായിരിക്കും ഇറങ്ങുകയെന്നുറപ്പാണ്.


Story first published: Tuesday, March 19, 2019, 12:04 [IST]
Other articles published on Mar 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+