എന്റെ ലോകം മുഴുവന്‍ ഒരൊറ്റ ഫ്രെയ്മില്‍- അനുഷ്‌കയുടെ ക്യൂട്ട് ഫോട്ടോയ്ക്ക് കോലിയുടെ പ്രതികരണം

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സെലിബ്രിറ്റി ജോടികളില്‍ മുന്‍നിരയില്‍ തന്നെ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌കാ ശര്‍മയുമുണ്ടാവും. ബോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന റൊമാന്‍സിനൊടുവിലായിരുന്നു കോലി അനുഷ്‌കയെ തന്റെ ജീവിതത്തിലെ നായികയാക്കിയത്. ഇരുവരും ഇപ്പോള്‍ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.

കഴിഞ്ഞ മാസമായിരുന്നു തങ്ങളുടെ കുടുംബത്തിലേക്കു പുതിയൊരു അതിഥി കൂടി വരുന്ന സന്തോഷം ഇരുവരും പങ്കുവച്ചത്. ഇപ്പോള്‍ ഐപിഎല്ലിന്റെ ഭാഗമായി ദുബായിലാണ് കോലി. അതിനിടെ അനുഷ്‌കയുടെ നിറവയറോടു കൂടിയ പുതിയ ഫോട്ടോയ്ക്കു കമന്റ് ഇട്ടിരിക്കുകയാണ് അദ്ദേഹം. നദിക്കരയില്‍ തന്റെ വയറിനു മേല്‍ കൈചേര്‍ത്തു വച്ച് താലോലിക്കുന്ന മനോഹരമായ ഫോട്ടോയായിരുന്നു അനുഷ്‌ക ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചത്.

നിങ്ങളില്‍ ജീവന്റെ സൃഷ്ടി അനുഭവിക്കുന്നതിനേക്കാള്‍ യഥാര്‍ഥവും വിനീതവുമായി ഒന്നും തന്നെയില്ല. ഇത് നിങ്ങളുടെ നിയന്ത്രണത്തില്‍ ഇല്ലാത്തതാവുമ്പോള്‍ യഥാര്‍ത്തില്‍ എന്തായിരിക്കും ഇതെന്നായിരുന്നു ഫോട്ടോയ്‌ക്കൊപ്പം അനുഷ്‌ക കുറിച്ചത്. എന്റെ ലോകം മുഴുവന്‍ ഒരു ഫ്രെയ്മിലുണ്ട് എന്നായിരുന്നു കോലി ഫോട്ടോയ്ക്കു താഴെ രേഖപ്പെടുത്തിയത്. അനുഷ്‌കയുടെ പുതിയ ഫോട്ടോ വൈറലായി മാറിയിട്ടുണ്ട്. നിരവധി ലൈക്കുകലും കമന്റുകളുമാണ് ഈ ഫോട്ടോയ്ക്കു വന്നു കൊണ്ടിരിക്കുന്നത്. കോലിയെക്കൂടാതെ നിരവധി സെലിബ്രിറ്റികള്‍ ഫോട്ടോയ്ക്കു താഴെ കമന്റ് ചെയ്തിട്ടുണ്ട്.

നേരത്തേ തങ്ങള്‍ മാതാപിതാക്കളാവുന്ന വിവരം ആഗസ്റ്റ് 27നായിരുന്നു കോലി ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. അപ്പോള്‍ ഞങ്ങള്‍ മൂന്നാവും, 2021 ജനുവരിയില്‍ എത്തുമെന്നായിരുന്ന അനുഷ്‌കയോടൊപ്പം നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചത്. 2017 ഡിസംബര്‍ 11നായിരുന്നു ബോളിവുഡിലെ തിരക്കേറിയ നടി കൂടിയായ അനുഷ്‌കയെ കോലി മിന്നുകെട്ടിയത്. ഇറ്റലിയില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു കോലി അനുഷ്‌കയെ ജീവിതസഖിയാക്കിയത്.

അതേമസമയം, ഐപിഎല്ലിന്റെ പുതിയ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനെ നയിക്കാന്‍ തയ്യാറെടുക്കുകയാണ് കോലി. ടീമിനൊപ്പം അദ്ദേഹം ഇപ്പോള്‍ ദുബായിലാണുള്ളത്. സപ്തംബര്‍ 19നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ആര്‍സിബിയുടെ ആദ്യ മല്‍സരം 21ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ്. ആര്‍സിബിക്കൊപ്പം കന്നിക്കിരീടമാണ് കോലി ഇത്തവണ ലക്ഷ്യമിടുന്നത്. രണ്ടു തവണ അദ്ദേഹത്തിനു കീഴില്‍ ആര്‍സിബി ഫൈനലില്‍ കളിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, September 14, 2020, 10:33 [IST]
Other articles published on Sep 14, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X