വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്റെ യാത്ര മറ്റുള്ള താരങ്ങളില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമാണ്: മായങ്ക് അഗര്‍വാള്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വിശ്വസ്തരുടെ പട്ടികയിലേക്ക് കുറഞ്ഞ സമയം കൊണ്ട് വളര്‍ന്നുവന്ന താരമാണ് മായങ്ക് അഗര്‍വാള്‍. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇന്ത്യന്‍ ടെസ്റ്റില്‍ ടീമില്‍ ഇടം പിടിച്ച മായങ്ക് പ്രതീക്ഷ തെറ്റിക്കാതെയാണ് 2019 പൂര്‍ത്തിയാക്കിയത്. തന്റെ ക്രിക്കറ്റ് ജീവിതം മറ്റുള്ള താരങ്ങളില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമാണെന്നാണ് മായങ്ക് പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് മായങ്കിന്റെ അഭിപ്രായ പ്രകടനം.

മറ്റ് താരങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ആഭ്യന്തര മത്സരങ്ങള്‍ കളിച്ച ശേഷമാണ് ഇന്ത്യന്‍ ടീമില്‍ എത്തിയത്.അത് കരിയറില്‍ ഗുണം ചെയ്തു. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ അനുഭവസമ്പത്ത് മുതല്‍ക്കൂട്ടായി.ഇന്ത്യക്കുവേണ്ടി കളിക്കുകയെന്നത് എപ്പോഴും സവിശേഷമായ കാര്യമാണെന്നും ഏകദിന ടീമിലും കളിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അഗര്‍വാള്‍ പറഞ്ഞു. മൂന്ന് വ്യത്യസ്ത താരങ്ങളോടൊപ്പം ഇന്ത്യക്കുവേണ്ടി ഓപ്പണ്‍ ചെയ്തു. ഓരോ മത്സരവും ഓരോ അനുഭവമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ടീമാണ് ഇന്ത്യയെന്നും താരം പറഞ്ഞു.

ഈ ദശാബ്ദത്തിലെ മികച്ച ടെസ്റ്റ്, ഏകദിന, ടി20 ടീമിനെ തിരഞ്ഞെടുത്ത് ക്രിക്ക് ഇന്‍ഫോഈ ദശാബ്ദത്തിലെ മികച്ച ടെസ്റ്റ്, ഏകദിന, ടി20 ടീമിനെ തിരഞ്ഞെടുത്ത് ക്രിക്ക് ഇന്‍ഫോ

mayank

2018 ഡിസംബര്‍ 26ന് ഓസ്‌ട്രേലിയക്കെതിരെയാണ് മായങ്ക് ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതിന് ശേഷം ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന താരമാണ് മായങ്ക്.ഒമ്പത് മത്സരത്തില്‍ നിന്ന് 872 റണ്‍സാണ് താരം നേടിയത്. ഇതില്‍ രണ്ട് ഇരട്ട സെഞ്ച്വറിയും ഉള്‍പ്പെടും. 871 റണ്‍സുള്ള വിരാട് കോലി രണ്ടാം സ്ഥാനത്താണ്.841 റണ്‍സുള്ള രഹാനെ മൂന്നാമതാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ 10ല്‍ ഇടം പിടിക്കാനും മായങ്കിനായി. വെറും 12 ഇന്നിങ്‌സുകളില്‍ നിന്നാണ് മായങ്ക് രണ്ട് ഇരട്ട സെഞ്ച്വറി നേടിയത്. കുറവ് ഇന്നിങ്‌സില്‍ നിന്ന് രണ്ട് ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാണ് മായങ്ക്. അഞ്ച് ഇന്നിങ്‌സില്‍ നിന്ന് രണ്ട് ഇരട്ട സെഞ്ച്വറി നേടിയ വിനോദ് കാംബ്ലിയാണ് ഈ റെക്കോഡില്‍ മായങ്കിന് മുന്നില്‍.

Story first published: Wednesday, January 1, 2020, 15:20 [IST]
Other articles published on Jan 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X