Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക്കിസ്ഥാന് വീണ്ടും തിരിച്ചടി; പരമ്പരയ്ക്ക് തൊട്ടുമുന്‍പ് ബംഗ്ലാദേശ് താരം പിന്മാറി

ധാക്ക: അന്താരാഷ്ട്ര ക്രിക്കറ്റ് പാക് മണ്ണില്‍ തിരിച്ചുകൊണ്ടുവരുവാനുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. പാക്കിസ്ഥാനില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്ക് തൊട്ടുമുന്‍പ് ബംഗ്ലാദേശിന്റെ മുഖ്യ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ മുഷ്ഫിഖുര്‍ റഹീം പിന്മാറി. താന്‍ പാക്കിസ്ഥാനിലേക്ക് പോകുന്നില്ലെന്ന് താരം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു.

അടുത്തിടെ ശ്രീലങ്ക പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തിയപ്പോഴും പ്രധാന കളിക്കാര്‍ പിന്മാറിയത് വിവാദമായിരുന്നു. ഇന്ത്യയുടെ സമ്മര്‍ദ്ദം മൂലമാണ് കളിക്കാര്‍ പിന്മാറുന്നതെന്ന് ചില മുന്‍ പാക് താരങ്ങള്‍ ആരോപിക്കുകയും ചെയ്തു. ബംഗ്ലാദേശുമായി ടി20 പരമ്പരയും ഇതിനുശേഷം ടെസ്റ്റ് പരമ്പരയുമാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നത്. തീവ്രവാദ ഭീതിയുടെ പശ്ചാത്തലത്തില്‍ പ്രമുഖ രാജ്യങ്ങള്‍ ഇപ്പോഴും പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്താന്‍ മടിക്കുകയാണ്. ഇതിനിടയിലാണ് പ്രധാന താരങ്ങളുടെ പിന്മാറ്റവും.

mushfiqurrahim

റഹീമിന്റെ തീരുമാനം ബംഗ്ലാദേശ് ടീമിനും തിരിച്ചടിയായേക്കും. ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് ഐസിസി വിലക്കുള്ളതിനാല്‍ കളിക്കാന്‍ കഴിയില്ല. രണ്ട് പ്രധാന കളിക്കാരില്ലാതെ പാക്കിസ്ഥാനെ നേരിടാനെത്തുമ്പോള്‍ പരമ്പര ബംഗ്ലാദേശിന് കടുപ്പമാകും. ടി20 പരമ്പരയ്ക്കുശേഷം ഏകദിന പരമ്പരയ്ക്കും ബംഗ്ലാദേശ് സമ്മതംമൂളിയിട്ടുണ്ട്. അതേസമയം, താരങ്ങളുടെ കൊഴിഞ്ഞുപോക്ക് പാക്കിസ്ഥാനിലെ അന്താരാഷ്ട്ര ക്രിക്കറ്റിനെ ഇപ്പോഴും കളിക്കാര്‍ ഭയക്കുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. 2009ല്‍ ശ്രീലങ്കന്‍ ടീമിനെതിരെ പാക്കിസ്ഥാനില്‍വെച്ച് തീവ്രവാദികള്‍ ആക്രമിച്ചതിനുശേഷമാണ് അന്തരാഷ്ട്ര മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ മുടങ്ങിയത്.

Story first published: Friday, January 17, 2020, 9:47 [IST]
Other articles published on Jan 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+