Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന്‍ പര്യടനത്തില്‍ പങ്കെടുക്കാത്തതിന് കാരണമെന്ത്? മുഷ്ഫിഖര്‍ റഹീം വെളിപ്പെടുത്തുന്നു

ധാക്ക: ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പാകിസ്താന്‍ പര്യടനത്തിന് സമ്മതിച്ചത്. ആദ്യം ടെസ്റ്റ് പരമ്പര കളിക്കാന്‍ ബംഗ്ലാദേശ് വിമുഖത കാട്ടിയെങ്കിലും പിന്നീട് ഐസിസിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ സമ്മതം മൂളുകയായിരുന്നു. എന്നാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തിന് പിന്നാലെ ടീമിലെ പ്രമുഖ പല താരങ്ങളും അഞ്ചോളം പരിശീലകരും പര്യടനത്തിനില്ലെന്ന് ബോര്‍ഡിനെ അറിയിച്ചു. ഇതില്‍ പ്രധാന താരങ്ങളിലൊരാളായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മുഷ്ഫിഖര്‍ റഹിം. പാക് പര്യടനം പ്രഖ്യാപിച്ചതിന് പിന്നാലെ താന്‍ പര്യടനത്തിനില്ലെന്ന് റഹിം ബോര്‍ഡിനെ അറിയിച്ചിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് പാക് പര്യടനത്തില്‍ നിന്ന് പിന്മാറിയതെന്ന് റഹിം വെളിപ്പെടുത്തിയിരിക്കുകയാണ്.

കുടുംബത്തിന്റെ പേടികാരണമാണ് പാക് പര്യടനം ഉപേക്ഷിച്ചതെന്നാണ് റഹിം പറഞ്ഞത്. പാകിസ്താനിലെ സുരക്ഷയെക്കുറിച്ചോര്‍ത്ത് കുടുംബത്തിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ പാക് പര്യടനം നടത്താനോ ക്രിക്കറ്റ് കളിക്കാനോ സാധിക്കില്ല. ബംഗ്ലാദേശ് ടീമില്‍ നിന്ന് പുറത്തിരിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാണെങ്കിലും കുടുംബത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും റഹിം പറഞ്ഞു. ജീവിതത്തേക്കാള്‍ വലുതല്ല ക്രിക്കറ്റ്, എന്നാല്‍ പാകിസ്താനിലെ പഴയ അവസ്ഥ ഒരുപാട് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് ടി20, രണ്ട് ടെസ്റ്റ്, ഒരു ഏകദിനം ഉള്‍പ്പെടുന്ന പരമ്പരയാണ് ബംഗ്ലാദേശ് പാകിസ്താനില്‍ കളിക്കുന്നത്.

mushfiqurrahim

2009ല്‍ പാക് പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിന് നേരെ തീവ്രവാദി അക്രമം ഉണ്ടായതിന് ശേഷമാണ് പാകിസ്താനില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ ടീമുകള്‍ വിസമ്മതിച്ചത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഏറെ നാളത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞിടെ ശ്രീലങ്ക പാകിസ്താന്‍ പര്യടനം നടത്തിയിരുന്നെങ്കിലും പല പ്രമുഖ താരങ്ങളും ടീമില്‍ നിന്ന് വിട്ടുനിന്നു.

Story first published: Sunday, January 19, 2020, 8:34 [IST]
Other articles published on Jan 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+