ദില്ലി: മുന്‍ ഇന്ത്യന്‍താരം മുനാഫ് പട്ടേലിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തോക്കു പിടിച്ചു നില്ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. താരം തന്നെയാണ് ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. നിങ്ങള്‍ തയ്യാറാണോ എന്ന തലക്കെട്ടും ചിത്രത്തിന് മുനാഫ് നല്‍കിയിട്ടുണ്ട്.
മുനാഫിനൊപ്പം മറ്റ് ആറുപേര്‍കൂടി തോക്കുമായി നില്‍ക്കുന്നുണ്ട്. കൊള്ളസംഘത്തോടൊപ്പമാണോ എന്ന ചില കമന്റുകളും ചിലര്‍ ഫോട്ടോയ്ക്കു നല്കി. മുനാഫ് എവിടെയാണ് പോകുന്നത് എന്നാണ് ഇന്ത്യന്‍താരം ഇശാന്ത് ശര്‍മയ്ക്ക് അറിയേണ്ടത്. അതേസമയം, എപ്പോള്‍ എവിടെവെച്ചാണ് ഫോട്ടോ എടുത്തതെന്നും ആരൊക്കെയാണ് കൂടെയുള്ളതെന്നും മുനാഫ് വ്യക്തമാക്കിയിട്ടില്ല.
ഒരുകാലത്ത് ഇന്ത്യന്‍ ബൗളിങ്ങിന്റെ കുന്തമുനയായിരുന്ന മുനാഫ് ഏഴുവര്‍ഷത്തോളമായി ദേശീയ ടീമില്‍ കളിച്ചിട്ടില്ല. എന്നാല്‍, കഴിഞ്ഞ സീസണ്‍വരെ ഐപിഎല്ലില്‍ സജീവമായിരുന്നു. ഇക്കുറി ഐപിഎല്‍ ലേലത്തില്‍ ടീമുകളില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം മുഖംകാണിക്കാറുണ്ട്. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ടീമിലും, 2008ല്‍ ഐപിഎല്‍ നേടിയ രാജസ്ഥാന് റോയല്‍സ് ടീമിലും മുനാഫ് പട്ടേല്‍ അംഗമായിരുന്നു.