വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎഇയിലേക്ക് പോകുന്നതിന് മുമ്പ് അഞ്ച് തവണ താരങ്ങളെ പരിശോധിക്കാന്‍ മുംബൈ ഇന്ത്യന്‍സ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10വരെ യുഎഇയില്‍ നടക്കുമെന്ന പ്രഖ്യാപനം എത്തിയതിന് പിന്നാലെ ടീമുകളെല്ലാം തയ്യാറെടുപ്പുകള്‍ ശക്തമാക്കിയിരിക്കുകയാണ്. കോവിഡിന്റെ പ്രതിസന്ധികള്‍ക്കിടയില്‍ നടത്തപ്പെട്ടുന്ന ഐപിഎല്ലില്‍ താരങ്ങള്‍ക്ക് ആരോഗ്യ സുരക്ഷയൊരുക്കുക എന്നതാണ് വലിയ വെല്ലുവിളി. കളിക്കാര്‍ക്കുള്ള എസ്ഒപി കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.

നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഈ മാസം 20ന് ശേഷമാവും ടീമുകള്‍ യുഎഇയിലേക്ക് പോവുക. എന്നാല്‍ യുഎഇയിലേക്ക് പോകുന്നതിന് മുമ്പ് താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും അഞ്ച് കോവിഡ് പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് മുംബൈ ഇന്ത്യന്‍സ്. താരങ്ങള്‍ മുംബൈയിലെത്തിയാല്‍ 14 ദിവസം ക്വാറന്റൈനില്‍ പാര്‍പ്പിക്കാനാണ് മുംബൈ പദ്ധതിയിടുന്നത്.

mumbaiindians

പരിശോധനയ്ക്കല്ലാതെ താരങ്ങളെ പുറത്തുപോകാന്‍ അനുവദിക്കില്ലെന്നും താരങ്ങളെ അഞ്ച് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാവും യുഎഇയിലേക്ക് കൊണ്ടുപോവുകയെന്നുമാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം താരങ്ങള്‍ യുഎഇയിലേക്ക് പോകുന്നതിന് മുമ്പ് പരിശോധന നടത്തുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും അറിയിച്ചിരുന്നു. ആഭ്യന്തര താരങ്ങളെ നേരത്തെയെത്തിച്ച് പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് മുംബൈയുള്ളത്.

പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ താരങ്ങളുടെ പരിശീലനം ആരംഭിക്കാനാണ് മുംബൈ പദ്ധതിയിടുന്നത്. നിലവില്‍ മുംബൈയിലേക്കെത്തുന്നതിന് മുമ്പ് താരങ്ങളോട് രണ്ട് പരിശോധന നടത്താനാണ് മുംബൈ മാനേജ്‌മെന്റ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് ശേഷം ടെസ്റ്റ് നെഗറ്റീവായാല്‍ മുംബൈയിലേക്കെത്തുക. പിന്നീട് യുഎഇയിലേക്ക് പോകുന്നതിന് മുമ്പ് മൂന്ന് തവണ മുംബൈ ഇന്ത്യന്‍സിന്റെ മേല്‍നോട്ടത്തിലും പരിശോധിക്കും.

നിലവില്‍ മിക്ക താരങ്ങളും മാര്‍ച്ചിന് ശേഷം ക്രിക്കറ്റ് കളിച്ചിട്ടില്ല. മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഏകദേശ ആറ് മാസത്തിലേറെയായി ക്രിക്കറ്റ് കളിച്ചിട്ട്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന രോഹിത് കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ടെങ്കിലും പഴയ ഫോമിലേക്ക് എത്തണമെങ്കില്‍ കഠിന പരിശീലനം തന്നെ വേണ്ടിവരും. കോവിഡിനെത്തുടര്‍ന്നുണ്ടായ ലോക്ഡൗണിന് ശേഷം മുംബൈയിലെ മൈതാനത്ത് രോഹിത് പരിശീലനം നടത്തിയിരുന്നു.

കീറോണ്‍ പൊള്ളാര്‍ഡ്, ക്വിന്റന്‍ ഡീകോക്ക്, ലസിത് മലിംഗ, മിച്ചല്‍ മഗ്ലെങ്ങന്‍, ക്രിസ് ലിന്‍, ട്രന്റ് ബോള്‍ട്ട് തുടങ്ങി നിരവധി വിദേശ കളിക്കാരും മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ്. ബിസിസിഐയുടെ എസ്ഒപി പ്രകാരം താരങ്ങള്‍ നിരവധി കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. 60 വയസില്‍ കൂടുതലുള്ളവരെ ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് മാറ്റിനിര്‍ത്താനും ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്.

Story first published: Tuesday, August 4, 2020, 17:18 [IST]
Other articles published on Aug 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X