Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈ ഇന്ത്യന്‍സിന്റെ കൗമാരതാരം റാസിഖ് സലാമിന് ബിസിസിയുടെ വിലക്ക്

മുംബൈ: ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയ പ്രകടനം നടത്തിയ മുംബൈ ഇന്ത്യന്‍സിന്റെ കൗമാരതാരം റാസിഖ് സലാമിന് ബിസിസിഐ രണ്ടുവര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. ജനന സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാട്ടിയതിനെ തുടര്‍ന്നാണ് അണ്ടര്‍ 19 താരത്തിനെതിരെ ബിസിസിഐ കടുത്ത അച്ചടക്ക നടപടിയെടുത്തത്. കാശ്മീരില്‍ നിന്നുള്ള റാസിഖ് ഭാവി ഇന്ത്യന്‍താരമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു.

ബിസിസിഐ നടപടിയെ തുടര്‍ന്ന് ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ റാസിഖിന് പകരം പ്രഭാത് മൗര്യയെ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ടില്‍ ജൂലൈ 21ന് ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ റാസിഖിനെ ഉള്‍പ്പെടുത്തിയിരുന്നു. ഐപിഎല്‍ മത്സങ്ങള്‍ക്കിടെ പതിനേഴു വയസാണ് റാസിഖിന് എന്നായിരുന്നു പറയപ്പെട്ടിരുന്നത്. എന്നാല്‍, 19 വയസ് കഴിഞ്ഞ താരമാണ് റാസിഖ് എന്നാണ് റിപ്പോര്‍ട്ട്.

rasikhsalam

ഐപിഎല്ലില്‍ മുംബൈയുടെ ആദ്യ മത്സരത്തില്‍ തന്നെ ആദ്യ ഓവര്‍ എറിഞ്ഞത് റാസിഖ് ആയിരുന്നു. പര്‍വേസ് റസൂലിനും മന്‍സൂര്‍ ദാറിനും ശേഷം ഐപിഎല്ലിനെത്തുന്ന കശ്മീരുകാരന്‍ എന്ന നിലയിലും കളിമികവിലും റാസിഖ് ശ്രദ്ധിക്കപ്പെട്ടു. മുംബൈ ഇന്ത്യന്‍സ് അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് റാസിഖിനെ സ്വന്തമാക്കിയത്. വിലക്ക് വന്നതോടെ അടുത്ത രണ്ടു സീസണിലും റാസിഖിന് ഐപിഎല്ലില്‍ കളിക്കാന്‍ കഴിയില്ല.

Story first published: Thursday, June 20, 2019, 17:33 [IST]
Other articles published on Jun 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+