For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാലാം ഐപിഎല്‍ കിരീടം, മുംബൈ ടീമില്‍ ഒരാള്‍ക്കു മാത്രം നിരാശ... അത് പൊള്ളാര്‍ഡ്!! ഇതാണ് കാരണം

മോശം പെരുമാറ്റത്തെ തുടര്‍ന്ന് താരത്തിനു പിഴ ചുമത്തി

By Manu
പൊള്ളാർഡിനു മാച്ച് ഫീയുടെ 25 ശതമാനം പിഴ

ഹൈദരാബാദ്: മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ നാലാം ഐപിഎല്‍ കിരീടം കഴിഞ്ഞ ദിവസമുയര്‍ത്തിയപ്പോള്‍ ടീമിലെ ഒരാള്‍ മാത്രം ചിരിക്കണോ, കരയണോയെന്ന മാനസികാവസ്ഥയിലാണ്. മുംബൈയുടെ വിന്‍ഡീസ് ഓള്‍റൗണ്ടറായ കിരോണ്‍ പൊള്ളാര്‍ഡാണ് ഈ താരം. കളിക്കിടെയുള്ള മോശം പെരുമാറ്റത്തെ തുടര്‍ന്ന് പിഴ ചുമത്തിയതാണ് പൊള്ളാര്‍ഡിന്റെ നിരാശയ്ക്കു കാരണം. മാച്ച് ഫീയുടെ 25 ശതമാനം താരം പിഴയായി അടയ്ക്കണം.

POLLARD

മുംബൈ ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ പൊള്ളാര്‍ഡ് 41 റണ്‍സോടെ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഡ്വയ്ന്‍ ബ്രാവോയായിരുന്നു 20ാം ഓവര്‍ ബൗള്‍ ചെയ്തത്. ബ്രാവോയുടെ ഒരു പന്ത് അംപയര്‍ വൈഡ് വിധിക്കാതിരുന്നതാണ് പൊള്ളാര്‍ഡിനെ പ്രകോപിതനാക്കിയത്. അംപയര്‍ നിതിന്‍ മേനോന്‍ വൈഡ് വിളിക്കാത്തതിനെ തുടര്‍ന്ന് നിരാശനായ പൊള്ളാര്‍ഡ് അനിഷ്ടം പ്രകടിപ്പിക്കുകയായിരുന്നു. മാത്രമല്ല അംപയറുടെ തീരുമാനത്തെ പരിഹസിച്ച് തൊട്ടടുത്ത പന്തില്‍ സ്റ്റംപിന് കുറച്ച് അകലത്തായി വൈഡ് ലൈനിന് തൊട്ടരികില്‍ വച്ച് താരം ബാറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഓണ്‍ഫീല്‍ഡ് അംപയര്‍മാരായ നിതിനും ഇയാന്‍ ഗൗള്‍ഡും തുടര്‍ന്ന് പൊള്ളാര്‍ഡിന്റെ അടുത്തേക്ക് വന്ന് സംസാരിക്കുകയും ശേഷം താരം യഥാര്‍ഥ പൊസിഷനില്‍ നിന്നു ബാറ്റ് ചെയ്യുകയുമായിരുന്നു.

ഫൈനലിനു ശേഷമാണ് പൊള്ളാര്‍ഡിനു പിഴ ചുമത്തിയെന്ന കാര്യം വാര്‍ത്താക്കുറിപ്പിലൂടെ മുംബൈ അറിയിച്ചത്. എന്നാല്‍ താരം ചെയ്ത തെറ്റിനെക്കുറിച്ച് അവര്‍ പരാമര്‍ശിച്ചിട്ടില്ല. മല്‍സരത്തില്‍ പൊള്ളാര്‍ഡ് പൊരുതി നേടിയ ഇന്നിങ്‌സാണ് ആദ്യം ബാറ്റ് ചെയ്ത മുംബൈയെ എട്ടു വിക്കറ്റിന് 149 റണ്‍സിലെത്തിച്ചത്. മറുപടി ബാറ്റിങില്‍ ഷെയ്ന്‍ വാട്‌സന്‍ (80) തിളങ്ങിയെങ്കിലും ഏഴു വിക്കറ്റിന് 148 റണ്‍സെടുക്കാനേ ചെന്നൈയ്ക്കായുള്ളൂ.

Story first published: Monday, May 13, 2019, 12:35 [IST]
Other articles published on May 13, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+