Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യം മലിങ്ക, ഇപ്പോള്‍ മില്‍നെ... കിവീസ് പേസറും പിന്‍മാറി!! മുംബൈയ്ക്ക് ഇരട്ടപ്രഹരം

മുംബൈ: ശ്രീലങ്കയുടെ സ്റ്റാര്‍ പേസര്‍ ലസിത് മലിങ്കയുടെ പിന്‍മാറ്റത്തിനു പിന്നാലെ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് ഐപിഎല്ലില്‍ മറ്റൊരു പ്രഹരം കൂടി. ന്യൂസിലാന്‍ഡ് പേസര്‍ ആദം മില്‍നെയും ഐപിഎല്ലില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ചു. ഉപ്പുറ്റിക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് മില്‍നെയ്ക്കു ഐപിഎല്‍ നഷ്ടമായത്. നേരത്തേ സീസണിലെ ആറോളം മല്‍സരങ്ങളില്‍ തന്റെ സേവനം ലഭിക്കില്ലെന്നു മലിങ്ക മുംബൈയെ അറിയിച്ചിരുന്നു. ചിലപ്പോള്‍ സീസണ്‍ മുഴുവന്‍ തന്നെ കളിച്ചേക്കില്ലെന്നും മലിങ്ക സൂചന നല്‍കിയിരുന്നു. മലിങ്കയ്ക്കു പിന്നാലെ മറ്റൊരു വിദേശ പേസറെ കൂടി നഷ്ടമായത് മുംബൈയ്ക്കു തിരിച്ചടിയായി മാറിയേക്കും. പകരക്കാരനെ കണ്ടെക്കാനാവും ഇനി മുംബൈയുടെ ശ്രമം.

milne

വെസ്റ്റ് ഇന്‍ഡീസ് പേസറായ അല്‍സാറി ജോസഫായിരിക്കും മില്‍നെയുടെ പകരക്കാരനായി മുംബൈയില്‍ എത്തിയേക്കുകയെന്ന് അഭ്യൂഹങ്ങളുണ്ട്. ഐപിഎല്‍ നിയമം അനുസരിച്ച് ഒരു താരം പിന്‍മാറിയാല്‍ അതേ വിലയോ, അതില്‍ കുറഞ്ഞ വിലയോ ഉള്ള കളിക്കാരനെ മാത്രമേ പകരക്കാരനായി കൊണ്ടു വരാന്‍ സാധിക്കുകയുള്ളൂ. മൂല്യം കൂടിയ താരത്തെ പകരക്കാരനായി കൊണ്ടുവരാന്‍ ഫ്രാഞ്ചൈസിക്കു കഴിയില്ല. മില്‍നറെ 75 ലക്ഷം രൂപയ്ക്കാണ് മുംബൈ വാങ്ങിയത്. അതുകൊണ്ടു തന്നെ വില കൂടിയ വമ്പന്‍ താരത്തെ ടീമിലെത്തിക്കുക മുംബൈക്കു അസാധ്യമാണ്.

മലിങ്കയുടെയും മില്‍നെയുടെയും പിന്‍മാറ്റത്തോടെ മുംബൈക്കു നിലവില്‍ രണ്ടു വിദേശ ഫാസ്റ്റ് ബൗളര്‍മാര്‍ മാത്രമേയുള്ളൂ. ന്യൂസിലാന്‍ഡിന്റെ മിച്ചെല്‍ മക്ലെനഗനും ഓസ്‌ട്രേലിയയുടെ ബെന്‍ കട്ടിങുമാണ് നിലവില്‍ രോഹിത് ശര്‍മയുടെ ടീമിലുള്ളത്. ഞായറാഴ്ച ഹോംഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായാണ് സീസണില്‍ മുംബൈയുടെ ആദ്യ മല്‍സരം.

Story first published: Saturday, March 23, 2019, 15:04 [IST]
Other articles published on Mar 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+