ഐപിഎല്‍: തോല്‍വി, പിന്നാലെ രോഹിത്തിന് വീണ്ടും പ്രഹരം... സ്റ്റംപില്‍ ഇടിച്ച ഹിറ്റ്മാന് പിഴ
കൊല്‍ക്കത്ത: അച്ചടക്കലംഘനത്തെ തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനായ രോഹിത് ശര്‍മയ്ക്കു പണി കിട്ടി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനെതിരേ ഞായറാഴ്ച രാത്രി നടന്ന കളിക്കിടെയുണ്ടായ മോശം പെരുമാറ്റമാണ് ഹിറ്റ്മാന് വിനയായത്. അംപയറുടെ തീരുമാനത്തില്‍ അതൃപ്തിയറിയിച്ച് ക്രീസ് വിടുന്നതിനിടെ രോഹിത് മനപ്പൂര്‍വ്വം ബാറ്റ് കൊണ്ട് സ്റ്റംപില്‍ ഇടിക്കുകയായിരുന്നു. മാച്ച് ഫീയുടെ 15 ശതമാനം അദ്ദേഹം പിഴയായി അടയ്ക്കണം.

രണ്ടാമിന്നിങ്‌സില്‍ മുംബൈ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരവെയാണ് 12 റണ്‍സെടുത്തു നില്‍ക്കെ ഹാരി ഗര്‍നെയുടെ ബൗളിങില്‍ രോഹിത്തിനെതിരേ അംപയര്‍ എല്‍ബിഡബ്ല്യു വിധിച്ചത്. കളിയുടെ നാലാം ഓവറിലായിരുന്നു ഇത്. അംപയറുടെ തീരുമാനത്തിനെതിരേ അദ്ദേഹം റിവ്യു പോവുകയായിരുന്നു. എന്നാല്‍ മൂന്നാം അംപയറും അത് ഔട്ട് തന്നെയാണെന്ന് വിധിച്ചു. തുടര്‍ന്നു അസംതൃപ്തനായി കാണപ്പട്ട രോഹിത് അംപയറുമായി തര്‍ക്കിച്ച ശേഷം ക്രീസ് വിടവെ സ്റ്റംപില്‍ ബാറ്റ് കൊണ്ട് കുത്തുകയായിരുന്നു.
മല്‍സരശേഷം നടന്ന വാദം കേള്‍ക്കലില്‍ രോഹിത് തെറ്റ് സമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മുംബൈ ക്യാപ്റ്റനോട് മാച്ച് ഫീയുടെ 15 ശതമാനം പിഴയായി അടയ്ക്കാന്‍ മാച്ച് റഫറി ഉത്തവിടുകയായിരുന്നു. റണ്‍മഴ കണ്ട മല്‍സരത്തില്‍ കൊല്‍ക്കത്ത 34 റണ്‍സിനു മുംബൈയെ പരാജയപ്പെടുത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications